വീഡിയോ കാണാം ;വത്സലക്കു ഇനി നിലത്തു ഇഴയണ്ടാ ;ഇലക്ട്രിക്ക് വാഹനം ലഭിക്കും
- rathikumar.D
- 11/02/2021

വത്സലക്കു ഇനി നിലത്തു ഇഴയണ്ടാ ;ഇലക്ട്രിക്ക് വാഹനം ലഭിക്കും തിരുവനന്തപുരം ;ജന്മനാ മുട്ടിന്മേൽ ഇഴഞ്ഞു മാത്രം സഞ്ചരിക്കാൻ കഴിയുന്ന വത്സലക്ക് ഇനി ഇലക്ട്രിക് വീൽച്ചെയറിൽ സഞ്ചരിക്കാം. നെയ്യാറ്റിൻകര ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കുന്ന 'സാന്ത്വന സ്പർശം' അദാലത്തിൽ അപേക്ഷയുമായി വന്ന വത്സലയ്ക്ക് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കാണ് വീൽചെയർ നൽകാനുള്ള നടപടി കൈക്കൊണ്ടത്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 25,000 രൂപ ചികിത്സാസഹായവും വത്സലയ്ക്ക് അനുവദിച്ചു. പെരുങ്കടവിള പഞ്ചായത്തിലെ ആങ്കോട് സ്വദേശിനിയായ വത്സല വിധവയാണ്. വർഷങ്ങളായി ഒറ്റയ്ക്കാണ് താമസം. മക്കളോ സഹോദരങ്ങളോ ഇല്ല. വൃക്കരോഗിയുമാണ്. സർക്കാരിൽ നിന്നും ലഭിക്കുന്ന വിധവാ പെൻഷനാണ് ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നതിന് ഏക ആശ്രയം. വീൽച്ചെയറിനായി മുൻപ് പലതവണ അധികൃതരെ സമീപിച്ചിരുന്നെങ്കിലും അനുകൂല മറുപടി ലഭിച്ചിരുന്നില്ല. നെയ്യാറ്റിന്കര പ്രസ് ക്ലബ്ബ് ഭാരവാഹികളുടെ നിർദേശത്തെ തുടർന്ന് 'സാന്ത്വന സ്പർശം' അദാലത്തിലേക്ക് അപേക്ഷിച്ചത്. ഇവരോടൊപ്പം ഇഴഞ്ഞു നീങ്ങി അദാലത്ത് നടക്കുന്ന സ്റ്റേജിനടുത്ത് എത്തിയ വത്സലയുടെ സമീപത്ത് ചെന്നാണ് മന്ത്രി തോമസ് ഐസക്ക് പരാതി കേട്ടത്. കളക്ടർനവജ്യോതി ഘോഷാ ,സബ് കളക്ടർ മാധവി എന്നിവർ വിവരങ്ങൾ ആരാഞ്ഞു . വികലാംഗ ക്ഷേമ കോർപറേഷൻ മുഖേനയാണ് ഇലക്ട്രിക് വീൽചെയർ വത്സലക്ക് നൽകാനുള്ള നടപടിയെടുത്തത്. ചികിത്സാസഹായവും ഇലക്ട്രിക്ക് വാഹനം പെരുങ്കടവിള യിലെ വീട്ടിൽ എത്തിക്കും .