മാരായമുട്ടം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മിന്നും ജയം
- 07/02/2021

മാരായമുട്ടം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മിന്നും ജയം നെയ്യാറ്റിൻകര: മാരായമുട്ടം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എം എസ് അനിൽ നേതൃത്വം നൽകിയ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചു.കോൺഗ്രസിലെ ഓരോ സ്ഥാനാർഥികൾക്കും 1500 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.എന്നാൽ, സി പി എമ്മിനാകട്ടെ 800 ഓളം വോട്ടുകൾ മാത്രമാണ് നേടാനായത്. പാർവ്വതി എം എസ് പുതിയ ഭരണസമിതിയുടെ പ്രസിഡൻ്റാകും.ബാങ്കിൻ്റെ പുതിയ ഭരണസമിതി പഴയ ഭരണസമിതിയിൽ നിന്നും നാളെ ചുമതല ഏറ്റെടുക്കും.ഗോപകുമാർ, ചന്ദ്രശേഖരൻ നായർ, പാർവതി എം എസ്, ബാബു കെ, വിൻസെൻ്റ്, സുകുമാരൻ നായർ, കുമാരി ഉഷ, ഭാവന പ്രഭാകരൻ, ശരണ്യ എസ് വാര്യർ, സൗമ്യ കൃഷ്ണൻ എന്നിവരാണ് വിജയിച്ചത്. വിജയിച്ച സ്ഥാനാർഥികൾ കോൺഗ്രസ് നേതാവ് എം എസ് അനിലിൻ്റെ നേതൃത്വത്തിൽ മാരായമുട്ടം ജംഗ്ഷനിൽ ആഹ്ലാദ പ്രകടനം നടത്തി.