• 16 May 2025
  • Home
  • About us
  • News
  • Contact us

സംഘർഷത്തിൻ്റെ മുൾമുനയിൽ മാരായമുട്ടം സർവീസ് സഹകരണ ബാങ്കിൻ്റെ തെരഞ്ഞെടുപ്പ്

  •  
  •  07/02/2021
  •  


സംഘർഷത്തിൻ്റെ മുൾമുനയിൽ മാരായമുട്ടം സർവീസ് സഹകരണ ബാങ്കിൻ്റെ തെരഞ്ഞെടുപ്പ് നെയ്യാറ്റിൻകര: മാരായമുട്ടം സർവീസ് സഹകരണ ബാങ്കിൻ്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു.രാവിലെ 9 മണിക്ക് മാരായമുട്ടം എൽ പി എസ് സ്കൂളിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചു. വൈകിട്ട് അഞ്ചുവരെയാണ് തിരഞ്ഞെടുപ്പ് സമയം.മാരായമുട്ടം സർവീസ് സഹകരണ ബാങ്കിൻ്റെ നാലായിരത്തോളം വരുന്ന അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കാളിയായത്. എന്നാൽ, ആയിരത്തോളം വരുന്ന സഹകാരികൾക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോഴത്തെ അഡ്മിനിട്രറ്റേറുടെ ധിക്കാരപരമായ നടപടികളാണ് ആയിരത്തോളം പേർക്ക് വോട്ട് ചെയ്യാൻ കഴിയാതെ പോയതിൻ്റെ കാരണം. കോടതി നിർദ്ദേശങ്ങൾ പാലിക്കാതെ റിട്ടേണിംഗ് ഓഫീസർ അനിൽ കുമാറിൻ്റെ നടപടികളാണ് ആയിരത്തോളം പേർക്ക് വോട്ട് ചെയ്യാനാകാത്തതെന്ന് കോൺഗ്രസ് നേതാവ് എം എസ് അനിൽ പറഞ്ഞു. പോലീസിനെ ഉപയോഗിച്ചും സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി നടന്നു. നെയ്യാറ്റിൻകര സബ് ഡിവിഷനിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായുള്ള സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചെങ്കിലും പാർട്ടി ഇടപ്പെട്ട് അത് വൈകിപ്പിക്കുകയായിരുന്നു. പല സമയങ്ങളിലും സംഘർഷസാധ്യത യിലേക്ക് കൊണ്ടുപോയിരുന്ന തെരഞ്ഞെടുപ്പിനെ പോലീസിൻറെ നയപരമായ ഇടപെടലിലൂടെ അതൊഴിവാക്കാൻ സഹായിച്ചു. രാവിലെ 9 മണിക്ക് തെരഞ്ഞെടുപ്പ് ആരംഭിച്ചെങ്കിലും എട്ടു മണി മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിര ബൂത്തിൽ പ്രകടമായിരുന്നു. പല വോട്ടർമാരും കോവിഡ് മാനദണ്ഡം പാലിക്കാൻ തയ്യാറായില്ല. പോലീസും സർക്കാർ ഉദ്യോഗസ്ഥരും നിരവധി തവണ ശ്രമിച്ചെങ്കിലും വോട്ടർമാർ അതിനു കൂട്ടാക്കിയില്ല. ഇടതു പാനലിലെ സ്ഥാനാർത്ഥികൾ ബൂത്തിന് സമീപം നിയമവിരുദ്ധമായി സ്ലിപ്പുകൾ വിതരണം ചെയ്തത് പോലീസ് തടഞ്ഞു. ഇക്കഴിഞ്ഞ 27ആം തീയതി ഇതുവരെ വിതരണം ചെയ്തിട്ടുള്ള ഐ ഡി കാർഡുകളുടെ നമ്പറും അംഗങ്ങളുടെ പേരും നൽകണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് സ്ഥാനാർത്ഥികൾ ബാങ്ക് സെക്രട്ടറിക്ക് അപേക്ഷ നൽകിയെങ്കിലും മൂന്നാം തീയതി വരെയും നൽകിയിരുന്നില്ല. ഇതിനെ തുടർന്ന് റിട്ടേണിംഗ് ഓഫീസറെ സ്ഥാനാർത്ഥികൾ തടഞ്ഞുവെക്കുകയും മാരായമുട്ടം സി ഐ പ്രസാദിൻ്റെ നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പിൽ അടിസ്ഥാനത്തിൽ വിവരാവകാശ നിയമപ്രകാരം റിട്ടേണിംഗ് ഓഫീസറിൽ നിന്നും ആവശ്യമുള്ള രേഖകൾ കൈപ്പറ്റിക്കൊള്ളാമെന്ന സത്യവാങ്മൂലം എഴുതി നൽകി റിട്ടേണിംഗ് ഓഫീസർ തടിയൂരുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച തിരഞ്ഞെടുപ്പ് നടത്താനുള്ള ഹൈക്കോടതി നിർദ്ദേശങ്ങൾ ബോധ്യപ്പെടുത്താൻ ബാങ്കിലെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥികളോട് കോടതി നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് നടത്താനാകില്ല എന്ന് റിട്ടേണിംഗ് ഓഫീസർ ശാഠ്യം പിടിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ ക്ഷുഭിതരായി. സംഘർഷസാധ്യതയിലേക്ക് കാര്യങ്ങൾ എത്തും എന്നായപ്പോൾ സി ഐ പ്രസാദിൻ്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലൂടെ രണ്ട് ബൂത്ത് ഇൻഎജൻ്റ്മാരെ നിയമിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് നടത്താമെന്ന് റിട്ടേണിംഗ് ഓഫീസർ സമ്മതിക്കുകയായിരുന്നു.എന്നാൽ, തിരഞ്ഞെടുപ്പ് തുടങ്ങാൻ സമയം ഒരു ബൂത്തിൽ ഒരു ഇൻ ഏജൻ്റിനെ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ എന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുകയായിരുന്നു.കാഴ്ച പരിമിതർക്കായുള്ള വോട്ട് രേഖപ്പെടുത്തുന്നതിൽ വ്യാപകമായി അട്ടിമറി നടന്നതായി ഇതിനോടകം തന്നെ ആക്ഷേപം ഉയർന്നുകഴിഞ്ഞു. അവർക്ക് അത്തരക്കാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിൽ ചട്ടങ്ങൾ ഉൾപ്പെടുത്തി പ്രത്യേക നോട്ടീസും റിട്ടേണിംഗ് ഓഫീസർ പുറത്തിറക്കിയിരുന്നു. സഹകരണ ചട്ടത്തിൽ പറയുന്നത് കാഴ്ചയില്ലാത്തവരോ മറ്റ് ശാരീരിക പ്രശ്നങ്ങളലോ സ്വന്തമായി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവരോട് നിങ്ങൾ ഏത് കക്ഷിക്കാണ് വോട്ട് ചെയ്യുന്നതെന്ന് വരണാധികാരി ചോദിച്ചറിയേണ്ടതും അവരുടെ നിർദ്ദേശപ്രകാരം പരസ്യമായി വോട്ട് രേഖപ്പെടുത്തി ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കേണ്ടതുമാണ്. എന്നാൽ, മാരായമുട്ടം സർവീസ് സഹകരണ തെരഞ്ഞെടുപ്പിൽ മേൽപ്പറഞ്ഞ വൈകല്യങ്ങളുള്ള വരെ കൊണ്ട് വോട്ട് ചെയ്യിക്കുന്നതിന് ഫോറം നമ്പർ 38 ൽ ചട്ടം 35 (A) (6) (W) (ix) എന്ന നിയമാവലി പ്രകാരം മേൽപ്പടി വൈകല്യം സംഭവിച്ചവർക്ക് രഹസ്യ സ്വഭാവത്തോടെ വോട്ട് ചെയ്യുന്നതിന് സത്യവാങ്മൂലം തയ്യാറാക്കി നൽകിയാണ് വോട്ടെടുപ്പ് നടന്നത്. ഇത് തികച്ചും സഹകരണ നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് കോൺഗ്രസ് പാനലിലെ സ്ഥാനാർഥികൾ ആരോപിക്കുന്നു.

Top News

വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


ആയയിൽ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ 38 -മത് വിളക്കുകെട്ട്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar