ആയുർവേദ കേന്ദ്രംഉടമ കെട്ടിട ഉടമയെയും നാട്ടുകാരെയും കബളിപ്പിച്ച് മുങ്ങിയതായി ആരോപണം
- 04/02/2021

നെയ്യാറ്റിൻകര: ആയുർവേദ ആശുപത്രീ നടത്തിപ്പുക്കാരൻ കെട്ടിട ഉടമയുടെ വാടക കുടിശിക തുക നൽകാതെ മുങ്ങിയതായി പരാതി.അരുവിപ്പുറം ശിവക്ഷേത്രത്തിന് സമീപം അയയിൽ സ്വദേശി രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ കളരിക്കൽ ആയുർവേദ ചികിത്സ കേന്ദ്രം എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ വെള്ളനാട് സ്വദേശി വൈദ്യരും മകനുമാണ് കഴിഞ്ഞ 30 ന് രാത്രിയിൽ മുങ്ങിയത്. കെട്ടിട വാടക, വൈദ്യുതി ബില്ല്,വെള്ളക്കരം എന്നിവയിൽ മുടക്കം വരുത്തിയതിനെ തുടർന്ന് വാടക ക്കരാർ പുതുക്കാൻ വിസമ്മതിച്ചിരുന്നു. ഇതിനെ തുടർന്ന് ഇക്കഴിഞ്ഞ ജനുവരി 30 ന് കുടിശിക തുകയായ രണ്ടു ലക്ഷം രൂപ നൽകി കെട്ടിടം ഒഴിഞ്ഞു നൽകാമെന്നുള്ള സമ്മത പത്രം ആയുർവേദ കേന്ദ്രംഉടമ എഴുതി നൽകിയിരുന്നതായി രാമചന്ദ്രൻ പറയുന്നു..ഇതിൻ പ്രകാരം ജനുവരി 30 ന് എത്തിയരാമചന്ദ്രനോട് പണം റെഡിയായില്ലെന്നും പിറ്റെന്നാൾ നൽകാമെന്നും മറുപടി നൽകിയിരുന്നു.എന്നാൽ അന്നേ ദിവസം രാത്രിയുടെ മറവിൽ സാധനങ്ങൾ വാഹനത്തിൽ കടത്തിയിരുന്നു. 31 ന് സ്ഥാപനത്തിൽ എത്തിയപ്പോൾ ചികിത്സയിലായിയിരുന്ന രോഗികളെ ആംബുലൻസിൽ കയറ്റി യശേഷം കെട്ടിടത്തിന്റെ താക്കോലുകൾ വാതിൽപ്പടിക്കൽ ഉപേക്ഷിച്ച് ആയുർവേദ കേന്ദ്രംഉടമസ്ഥലം വിട്ടിരുന്നു. വിവരം മനസ്സിലാക്കിയ രാമചന്ദ്രൻ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മാരായമുട്ടം പോലീസ് ആയുർവേദ കേന്ദ്രംഉടമയും ഫോണുകളിൽ മാറിമാറി ബാന്ധവപ്പെട്ടെങ്കിലും യാതൊരു മറുപടിയും ലഭിച്ചിരുന്നില്ലെന്ന് പോലീസും പറയുന്നു.. വിഷയം നാട്ടിൽ പാട്ടായതോടെ ആയുർവേദ കേന്ദ്രംഉടമ പലരിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുള്ളതായി ആരോപിച്ച് പലരും രംഗത്തെത്തി. പോലീസിൽ പരാതി നൽകിയാൽ ഒരു രൂപ പോലും നൽകില്ലെന്ന് തട്ടിപ്പിനിരയായവരെ ഫോണിൽ വിളിച്ച് അശോകൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.