• 16 May 2025
  • Home
  • About us
  • News
  • Contact us

സരിതക്കെതിരായ വഞ്ചനാകുറ്റം അന്വേഷണം ഊർജിതമാക്കി പോലീസ്

  •  
  •  14/12/2020
  •  


സരിതക്കെതിരായ വഞ്ചനാകുറ്റം അന്വേഷണം ഊർജിതമാക്കി പോലീസ്............................... നെയ്യാറ്റിൻകര: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷനിൽ സ്റ്റോർ അസിസ്റ്റൻറ്റായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയിൽഅന്വേഷണം ഊർജിതമാക്കി പോലീസ്. നെയ്യാറ്റിൻകര ഓലത്താന്നി സ്വദേശി അരുൺഎസ് നായർ ആണ് നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയത്. സരിത എസ് നായർ, കൂട്ടുപ്രതികളായ കുന്നത്തുകാൽ സ്വദേശി രതീഷ്, പാലിയോട് സ്വദേശി ഷിജു എന്നിവർ പണം വാങ്ങി വഞ്ചിച്ചു എന്നാണ് പരാതി.ഇതിൽ ഒരു ലക്ഷം രൂപ സരിതയുടെ തിരുനെൽവേലിയിലെ എസ ബി ഐ ബാങ്ക് അക്കൗണ്ടിലും ബാക്കി പത്ത് ലക്ഷം രൂപ കൂട്ടു പ്രതി രതീഷിൻ്റെ കൈയ്യിലുമാണ് നൽകിയതെന്നാണ് പരാതിക്കാരൻ പറയുന്നത്. തന്റെ സഹോദരന് ജോലിക്കു വേണ്ടിയാണ് പണം നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്.2019 മുതൽ പലതവണയായി പ്രതികൾക്ക് പണം കൈമാറിയെന്നാണ് പരാതിക്കാരന്റെ ഭാഷ്യം. എന്നാൽ ഈ വിഷയത്തെ ക്കുറിച്ചു പോലീസ് പറയുന്നത് ഒരുലക്ഷം രൂപക്ക് മാത്രമേ രേഖകൾഉള്ളുവെന്നതാണ്.നാല്പത്തിഒന്പതിനായിരത്തിഅഞ്ചുര് രൂപ വീതം രണ്ടു ഗഡുക്കളായി ഓൺലൈനായി പണം കൈമാറി എന്നാണ് പോലീസ് നൽകുന്ന വിവരം.തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പതിനേഴോളം പോലീസുകാർനെയ്യാറ്റിൻകരയിൽ നിന്ന് മലപ്പുറത്തു ഡ്യൂട്ടിയിലാണ്.ഈ സംഘം സ്റ്റേഷനിൽ മടങ്ങി എത്തിയാൽ അന്വേഷണത്തിത്തിന്റെ ആദ്യഘട്ട നടപടികളിലേക്ക് പോലീസ് കടക്കും. കേസിൽ പ്രതിഭാഗത്തുള്ള കക്ഷികളെ വിളിച്ചു വരുത്തുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട് .അന്വേഷണത്തിന്റെ ഭാഗമായി തിരുനെൽവേലിയിലേക്ക് സംഘം യാത്ര തിരിക്കും. എന്നാൽ , പത്തു ലക്ഷം രൂപ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞതിന് പരാതിക്കാരൻ തെളിവൊന്നും നൽകിയിട്ടുമില്ല. കൂടാതെ,ബീവറേജ്‌സ് കോർപറേഷനിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് പ്രതികൾക് നൽകിയതിലും പോലീസ് അന്വേഷണം നടക്കുന്നുണ്ട്. പ്രതിക്കെതിരെ വ്യാജ രേഖ ചമയ്ക്കൽ, വഞ്ചന കുറ്റം എന്നി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.നെയ്യാറ്റിൻകര സി ഐ എസ് ശ്രീകുമാരൻ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത് .

Top News

വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


ആയയിൽ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ 38 -മത് വിളക്കുകെട്ട്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar