വീഡിയോ കാണാം ;ഇനി വോട്ടിങ് കേന്ദ്രത്തിലേക്ക്
- 10/12/2020

ഇനി വോട്ടിങ് കേന്ദ്രത്തിലേക്ക് തിരുവനന്തപുരം ; വോട്ടെടുപ്പ് നടക്കുന്ന തിന്റെ ഭാഗമായി വിതരണ കേന്ദ്രത്തിൽ നിന്ന് വോട്ടിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ അവരുടെ ബൂത്തിലേക്ക് യാത്ര തുടങ്ങി .അഞ്ചു ജില്ലകളിലായി ആകെ 88.26 ലക്ഷം (88,26,620) വോട്ടര്‍മാരാണുള്ളത്. ഇതില്‍ 41,58,341 പേര്‍ പുരുഷന്‍മാരും 46,68,209 സ്ത്രീ വോട്ടര്‍മാരും 70 ട്രാന്‍സ്‌ജെന്‍ഡറുകളുമാണുള്ളത്. 24,584 സ്ഥാനാര്‍ഥികള്‍ അഞ്ചു ജില്ലകളില്‍ മാത്രമായി മത്സര രംഗത്തുണ്ട്. തിരുവനന്തപുരം- 6465, കൊല്ലം- 5723, ആലപ്പുഴ- 5463, പത്തനംതിട്ട- 3699, ഇടുക്കി- 3234 . ഡിസംബര്‍ എട്ടിനാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് സമയത്ത് പോളിങ് ഉദ്യോഗസ്ഥർ നിർബന്ധമായും ഫെയ്‌സ് ഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ, കയ്യുറ എന്നിവ ഉപയോഗിക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്. പോളിങ് ഏജന്റുമാർക്കും മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന 5 ജില്ലകളിലെ 1,722 പ്രശ്നസാധ്യതാ ബൂത്തുകളിൽ പൊലീസിന്റെ പ്രത്യേക നിരീക്ഷണം. പരമാവധി 13 ബൂത്തുകൾ ഉൾപ്പെടുത്തി 716 ഗ്രൂപ്പ് പട്രോൾ സംവിധാനവുമുണ്ട്. സുരക്ഷയൊരുക്കാൻ 16,159 പൊലീസുകാരെ നിയോഗിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഒരു പൊലീസ് സ്റ്റേഷനിൽ രണ്ടു വീതമായി 354 പ്രത്യേക പട്രോൾ സംഘങ്ങൾ രംഗത്തുണ്ടാകുമെന്നു പൊലീസിലെ തിരഞ്ഞെടുപ്പ് നോഡൽ ഓഫിസർ ഐ.ജി പി.വിജയൻ . അഞ്ചു ജില്ലകളെയും പ്രത്യേക മേഖലകളായി തിരിച്ചാണു പൊലീസിനെ നിയോഗിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഡിജിപിക്കു കീഴിൽ 8 കമ്പനി സ്ട്രൈക്കിങ് ഫോഴ്സുമുണ്ട്. സോണൽ ഐജി, ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ കീഴിലും 7 കമ്പനി വീതം പൊലീസ് സ്ട്രൈക്കിങ് ഫോഴ്സായി രംഗത്തുണ്ടാവും. പൊലീസിന്റെ ആകെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും അടിയന്തരഘട്ടങ്ങളിൽ നടപടി സ്വീകരിക്കാനുമായി തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ഐജി പി.വിജയന്റെ നേതൃത്വത്തിൽ പ്രത്യേക ഇലക്‌ഷൻ സെൽ പ്രവർത്തിക്കുന്നു