കലക്ടർമാരുടെ നിർദ്ദേശത്തിന് പുല്ലുവില; സമയം കഴിഞ്ഞിട്ടും നെയ്യാറ്റിൻകരയിൽ പ്രചാരണ വാഹനങ്ങൾ സജീവം
- 06/12/2020
കലക്ടർമാരുടെ നിർദ്ദേശത്തിന് പുല്ലുവില; സമയം കഴിഞ്ഞിട്ടും നെയ്യാറ്റിൻകരയിൽ പ്രചാരണ വാഹനങ്ങൾ സജീവം, ബൂത്തിനടുത്തും തൊട്ടടുത്തായി പ്രചാരണ സാമഗ്രികൾ നെയാറ്റിൻകര; ജില്ലാ കലക്ടർമാരുടെ നിർദ്ദേശത്തിന് പുല്ലുവിലകൽപ്പിച്ചാണ് സമയം കഴിഞ്ഞിട്ടും നെയ്യാറ്റിൻകരയിൽ പ്രചാരണ വാഹനങ്ങൾ ഇന്നലെ സജീവമായത് .നെയ്യാറ്റിൻകര നഗരസഭാ എലെക്ഷൻ വിഭാഗമോ,എലെക്ഷൻ സ്ക്വാഡോ ഇത് കണ്ടില്ലന്നു നടിക്കുന്ന ഭാവത്തിലായിരുന്നു,ഇവരെ സഹായിക്കേണ്ട പോലീസോ ഇത് നിയന്ദ്രിക്കാൻ തയ്യാറായില്ല.നഗരസഭയിലെ മിക്ക വാർഡുകളിലും വൈകിട്ട് ആറു മണികഴിഞ്ഞിട്ടും പ്രചാരണ വാഹനങ്ങൾതൊള്ളതുറന്നു . ഗ്രാമ പ്രെദേശങ്ങളിൽ ഇത് കൂടുതൽ കാണാമായിരുന്നു .നഗരസഭയിലെ 44 ബൂത്തുകളിൽ മിക്ക ബൂത്തിനടുത്തും തൊട്ടടുത്തായി പ്രചാരണ സാമഗ്രികൾ കാണാനായി .ഇതൊക്കെ നീക്കം ചെയ്യേണ്ട ഉദ്യോഗസ്ഥർ ചില സ്ഥാനാർഥികൾക്ക് ഒത്താശ ചെയ്യുന്നതായി ആക്ഷേപമുണ്ട് . ഫോട്ടോ ;നെയ്യാറ്റിൻകര നാഗര സഭാപ്രദേശത്തുള്ള ആലുമ്മൂട് വാർഡിലെ ബൂത്തായ മുൻസിപ്പൽ ഹാളി നടുത്തു പ്രചാരണ സാമിഗ്രികൾ