എല്ലാ വാഗ്ദനങ്ങളും നടപ്പിലാക്കി;തുടർ ഭരണം ഉണ്ടാകും; LDF
- 21/11/2020

എല്ലാ വാഗ്ദനങ്ങളും നടപ്പിലാക്കി;തുടർ ഭരണം ഉണ്ടാകും; LDF നെയ്യാറ്റിൻകര:എല്ലാ വാഗ്ദനങ്ങളും നടപ്പിലാക്കി;തുടർ ഭരണം ഉണ്ടാകും; LDF പ്രകടനപത്രികയിൽ പറഞ്ഞ എല്ലാ വാഗ്ദനങ്ങളും നടപ്പിലാക്കാൻ കഴിഞ്ഞതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ നെയ്യാറ്റിൻകര നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് നെയ്യാറ്റിൻകര നഗരസഭ എൽഡിഎഫ് സ്ഥാനാർത്ഥി സംഗമവും തെരഞ്ഞെടുപ്പ് കൺവൻഷനും ഉദ്ഘാടനം ചെയ്തു കൊണ്ട് ആനാവൂർ നാഗപ്പൻ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ ഭവന രഹിതർക്ക് വീട് നൽകിയ നഗരസഭയാണ് നെയ്യാറ്റിൻകര നഗരസഭ. ഈരാറ്റിൻ പുറം ടൂറിസം പദ്ധതി, പെരുമ്പഴുതൂർ ജംഗ്ഷൻ വികസനം, അക്ഷയ മിനി ഷോപ്പിംഗ് കോംപ്ലക്സ് പണി പൂർത്തീകരിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നഗരസഭ നടത്തിയിട്ടുണ്ടെന്നും ഉദ്ഘാടകൻ പറഞ്ഞു. കെ ആൻസലൻ എം എൽ എ അധ്യക്ഷനായ യോഗത്തിൽ സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, സി പി ഐ എം ഏര്യ സെക്രട്ടറി ശ്രീകുമാർ , സി പി ഐ മണ്ഡലം സെക്രട്ടറി എൻ അയ്യപ്പൻ നായർ, ജനതാദൾ നേതാവ് നെല്ലിമൂട് പ്രഭാകരൻ, എൽജെഡി നേതാവ് നെയ്യാറ്റിൻകര രവി, സി പി ഐ നേതാവ് എസ് രാഘവൻ നായർ, ഡബ്ല്യൂ ആർ ഹീബ, കേരള കോൺഗ്രസ് എം നേതാവ് സുരേഷ് കുമാർ തുടങ്ങി നിരവധി എൽഡിഎഫ് നേതാക്കൾ പ്രസംഗിച്ചു. 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയേയും 51 അംഗ എക്സിക്യൂട്ടീവംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. എസ് രാഘവൻ നായർ ചെയർമാനും കെ ആൻസലൻ എം എൽ എ കൺവീനറുമാണ്. Photo: നഗരസഭ കൺവൻഷൻ സി പി ഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു.Attachments area