• 02 December 2025
  • Home
  • About us
  • News
  • Contact us

ശമ്പളപരിഷ്കരണം നടപ്പിലാക്കുക ,പിൻവാതിൽ നിയമനങ്ങൾ ഒഴിവാക്കുക;കെ. ജി. ഒ. യു

  •  rathikumar.d News desk tvm
  •  12/11/2020
  •  


ശമ്പളപരിഷ്കരണം നടപ്പിലാക്കുക ,പിൻവാതിൽ നിയമനങ്ങൾ ഒഴിവാക്കുക;കെ. ജി. ഒ. യു............... തിരുവനന്തപുരം; തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുകയും തൊഴിലാളികളുടെ പേരിൽ മുതലക്കണ്ണീർ പൊഴിക്കുകയും ചെയ്യുന്ന ഇടതുപക്ഷ സർക്കാരിന്റെ ഇരട്ടത്താപ്പ്നയം അവസാനിപ്പിക്കാൻ ജനം തീരുമാനിച്ചുറച്ചുകഴിഞ്ഞെന്ന് കെ. പി. സി. സി. സെക്രട്ടറി അഡ്വ. വി. എസ്. ഹരീന്ദ്രനാഥ്‌ പ്രസ്താവിച്ചു. കേരളാ ഗസറ്റെഡ് ഓഫീസേഴ്സ് യൂണിയൻ -കെ. ജി. ഒ. യു. നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര സിവിൽസ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച പ്രധിഷേധധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശമ്പളപരിഷ്കരണംനടപ്പിലാക്കുക, പിൻവാതിൽ നിയമനങ്ങൾ ഒഴിവാക്കുക, പി. എസ്. സി യുടെ വിശ്വാസ്യത വീണ്ടെടുക്കുക, കൺസൽടൻസിരാജ് അവസാനിപ്പിക്കുക, ക്ഷാമബത്താ കുടിശ്ശിക അനുവദിക്കുക, കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക, ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ ധർണയിൽ കെ. ജി. ഒ. യു. ജില്ലാ വൈസ് പ്രസിഡന്റ്‌ എസ്. ഒ. ഷാജികുമാർ തിരുപുറം അധ്യക്ഷതച്ചതവഹിച്ചു. കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ എം. എസ്. അനിൽ മുഖ്യപ്രഭാഷണം നടത്തി. സർവീസ് സംഘടനാ സംസ്ഥാനനേതാക്കളായ ഐ. എൽ. ഷെറിൻ, വി. സി. ഷിബുഷൈൻ, മാരായമുട്ടം ജോണി, വാട്സൺ, യേശുദാസ്, ശ്രീകുമാർ,ബാലരാമപുരം ഷാജി, മനുലാൽ എന്നിവർ സംസാരിച്ചു. കോൺഗ്രസ്‌ നേതാക്കളായ മാരായമുട്ടം സുരേഷ്, പദ്മകുമാർഎന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar