സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക വാഗ്ദാനം നടപ്പിലാക്കണം ;എംപ്ലോയീസ്ഫ്രണ്ട്
- SURESH News desk tvm
- 12/11/2020

സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക വാഗ്ദാനം നടപ്പിലാക്കണം ;എംപ്ലോയീസ്ഫ്രണ്ട്......... തിരുവിതാകൂർ ദേവസ്വം ബോർഡിന് സംസ്ഥാന സർക്കാർ മുൻപ് പ്രഖ്യാപിച്ച സാമ്പത്തിക വാഗ്ദാനം ഉൾപ്പെടെ 250കോടി രൂപയുടെ സഹായ പദ്ധതി അടിയന്തിരമായി പ്രഖ്യാപിക്കണമെന്ന് KPCC സെക്രട്ടറി അധ്യS.K അശോക് കുമാർ ആവശ്യപ്പെട്ടു . "സേവ് ശബരിമല, സേവ് തിരുവിതാംകുർ ദേവസ്വം ബോർഡ് എന്ന മുദ്രാവാക്യവുമായി തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ്ഫ്രണ്ട് നെയ്യാ: ഗ്രൂപ്പ് സംഘടിപ്പിച്ച സംരക്ഷണ കൂട്ടായ്മ നെയ്യാ: താലൂക്ക് ആഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീർത്ഥാടകർക്കും ദേവസ്വം ജീവനക്കാർക്കും സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്താൻ സർക്കാർ തയാറാകണം. ഈ സർക്കാരിൻ്റെ ശബരിമല വിരുദ്ധ നിലപാടുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രൂപ്പ്പ്രസിഡൻറ് B. വിനോദ് അധ്യക്ഷത വഹിച്ചു. തിരുവരങ്ങ് സംസ്ഥാനപ്രസിഡൻ്റ് ശ്രീജിത്ചെറുവള്ളി സ്വാഗതവും, വർക്കിംഗ് പ്രസിഡൻറ് VS രാജ്കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി. ഗ്രൂപ്പ് സെക്രട്ടറി കാട്ടാക്കട അനിൽ, LB ഉദയകുമാർ, S.റെജികുമാർ, ചിദംബരേശ്വരഅയ്യർ, ശ്രീകാന്ത് എന്നിവർ ആശംസാ പ്രസംഗം നടത്തി .