കേരള കോൺഗ്രസ് (എം) പ്രവർത്തകരുടെ മിനി സിവിൽ സ്‌റ്റേഷനിലെ ധർണ
- rathikumar.d News desk tvm
- 21/10/2020
കേരള കോൺഗ്രസ് (എം) പ്രവർത്തകരുടെ മിനി സിവിൽ സ്‌റ്റേഷനിലെ ധർണ നെയ്യാറ്റിൻകര: കേന്ദ്ര സർക്കാരിൻറെ കർഷക ദ്രോഹ നടപടികൾ അടിയന്തിരമായി അവസാനിപ്പിക്കുക,60 വയസ് തികഞ്ഞ എല്ലാ കർഷകർക്കും പ്രതിമാസം1000 വീതംഎ പെൻഷൻ അനുവദിക്കുക, എല്ലാ കാർഷിക വായ്പകൾക്കും പലിശ ഒഴിവാക്കുക, കാർഷിക മോറട്ടോറിയം ഒരു വർഷത്തേക്ക് കൂടി നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോണ്ഗ്രസ് (എം) ജോസഫ് വിഭാഗം നെയ്യാറ്റിൻകര മിനി സിവിൽ സ്‌റ്റേഷന് മുന്നിൽ ധർണ നടത്തി.കേരള കോണ്ഗ്രസ് (എം) ജോസഫ് വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോർജ് വർഗീസ് ധർണ ഉദ്‌ഘാടനം ചെയ്തു.കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നും ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാത്ത സർക്കാരുകൾ പ്രകടന പത്രികകളിൽ പറഞ്ഞിട്ടുള്ള വിസ്മരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.കേന്ദ്ര സർക്കാരിൻറെ കാർഷിക ദ്രോഹ നയം തിരുത്തി കാർഷിക ഉത്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാനത്തുടനീളം പഞ്ചായത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ഭാഗമായിട്ടായിരുന്നു ധർണ. ജില്ലാ വൈസ് പ്രസിഡന്റ് ഇഞ്ചിവിള സെൽവരാജ്, ടൈറ്റസ്, മനോഹരൻ, ടി.സൈമൺ,ക്ളീറ്റസ് വിൻസെൻറ് എന്നിവർ സംസാരിച്ചു. ഫോട്ടോ: കേന്ദ്ര സർക്കാരിൻറെ കർഷക ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരള കോണ്ഗ്രസ് (എം) ജോസഫ് വിഭാഗം നെയ്യാറ്റിൻകര മിനി സിവിൽ സ്‌റ്റേഷന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോർജ് വർഗീസ് ധർണ ഉദ്‌ഘാടനം ചെയ്യുന്നു.