KSEB കരാർ ജീവനക്കാരൻ ഇലക്‌ട്രിക് പോസ്റ്റിലിരുന്നു മരിച്ച സംഭവം ;വൈദ്യുത ആഘാതമോ,ഹൃദയാഘാതമോ.
- rathikumar.d News desk tvm
- 05/10/2020

KSEB കരാർ ജീവനക്കാരൻ ഇലക്‌ട്രിക് പോസ്റ്റിലിരുന്നു മരിച്ച സംഭവം ;വൈദ്യുത ആഘാതമോ,ഹൃദയാഘാതമോ. തിരുവനന്തപുരം;KSEB കരാർ ജീവനക്കാരൻ ഇലക്‌ട്രിക് പോസ്റ്റിലിരുന്നു മരിച്ച സംഭവം ;വൈദ്യുത ആഘാതമോ,ഹൃദയാഘാതമോ.നെയ്യാറ്റിൻകര ഇലക്ട്രിക്ക് സെക്ഷൻ ഓഫീസ് പരിധിയിൽ പത്താം കല്ല് ,റോള ൻസ് ആശുപത്രിക്കു സമീപം എൽടി ലൈനിൽ പണിഎടുത്തു കൊണ്ടിരുന്ന കരാർ ജീവനക്കാരനാണ് മരണപ്പെട്ടത്.പാലിയോട്,മീനച്ചിപ്പുറം സ്വദേശി സുനിൽ ജോലിക്കിടെ ഇലക്ട്രിക്ക് പോസ്റ്റിൻറെ മുകളിൽ ഇരുന്നു രണ്ടു പ്രാവശ്യം ഉറക്കെ നിലവിളിച്ചതായി കൂടെയുണ്ടായിരുന്ന കരാർ ജീവനക്കാരൻ പറയുന്നു.പെട്ടന്ന് തന്നെ ഫയർ ഫോഴ്‌സിനെ വിളിച്ചു വരുത്തി സുനിലിനെ നെയ്യാറ്റിൻകര ജെനെറൽ ആശുപത്രിയിലേക്ക് മാറ്റി.ഇലക്ട്രിക്ക് പോസ്റ്റിൽ വച്ച് തന്നെ ജീവൻ നഷ്ടമായതായി കൂടെ ഉണ്ടായിരുന്നവർ പറയുന്നു. വൈദ്യുത ആഘാതമോ,ഹൃദയാഘാതമോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.പോസ്റ്റ് മാർട്ടത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.ശരീരത്തിൽ മുറിവുകളോ പാടുകളോ ഇല്ലന്ന് ആശുപത്രി അധികൃതർ .പഴയ കമ്പികൾ മാറ്റി പുതിയവ ക്രമീകരിക്കുന്ന കരാർ പ്രവർത്തികളാണ് സംഭവ സ്ഥലത്തു നടന്നു കൊണ്ടിരുന്നത്.ചട്ടങ്ങൾ അനുസരിച്ചുള്ള എല്ലാ കരുതൽ നടപടികൾ ചെയ്ത ശേഷമാണ് പ്രവർത്തികൾ നടത്തിയതെന്ന് കോൺട്രാക്ടറും എലെക്ട്രിസിറ്റി ബോർഡും പറയുന്നത്.പോസ്റുമോർടെം റിപ്പോർട്ടിൽ ഹൃദയാഘാതമല്ലന്നു വന്നാൽ ഇതൊരു വായിദ്യുതി ആഘാത മരണമെന്ന് സംശയിക്കേണ്ടി വരും .നെയ്യാറ്റിൻകര പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു . മരണപ്പെട്ടത്.പാലിയോട്,മീനച്ചിപ്പുറം സ്വദേശി സുനിൽ42