സംയുക്ത കർഷക സമിതി നെയ്യാറ്റിൻകര പോസ്റ്റ് ഓഫീസിനു മുന്നിൽ ;പ്രതിഷേധ സമരം
- news desk tvm
- 26/09/2020

നെയ്യാറ്റിൻകര : കേന്ദ്ര സർക്കാരിൻ്റെ കർഷക ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സംയുക്ത കർഷക സമിതി നെയ്യാറ്റിൻകര പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ജെ. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. കർഷക സംഘം നേതാവ് ബി.എസ് ചന്തു അധ്യക്ഷനായ യോഗത്തിൽ കെ.ആൻസലൻ എം.എൽ എ, സി പി ഐ മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ, കിസാൻസഭ സംസ്ഥാന കമ്മിറ്റിയംഗം എ.മോഹൻദാസ്, ആർ.വി വിജയബോസ്, രവികുമാർ , കെ.മോഹനൻ, എൽ.ശശികുമാർ, മുരളീധരൻ നായർ, നെല്ലിമൂട് പ്രഭാകരൻ, മോഹൻലാൽ, നെയ്യാറ്റിൻകര രവി തുടങ്ങിയവർ സംസാരിച്ചു.