സിപിഎം പ്രവര്‍ത്തക തൂങ്ങിമരിച്ച സംഭവം; കോൺഗ്രസ് റോഡ് ഉപരോധിച്ചു
- 11/09/2020

സിപിഎം പ്രവര്‍ത്തക തൂങ്ങിമരിച്ച സംഭവം കോൺഗ്രസ് റോഡ് ഉപരോധിച്ചു തിരുവനന്തപുരം ∙സിപിഎം പ്രവര്‍ത്തക തൂങ്ങിമരിച്ച സംഭവം കോൺഗ്രസ് റോഡ് ഉപരോധിച്ചു . ഉദിയന്‍കുളങ്ങരയില്‍ തൂങ്ങിമരിച്ച പാര്‍ട്ടി പ്രവര്‍ത്തകയുടെ ആത്മഹത്യാകുറിപ്പില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പരാമര്‍ശംഉണ്ടന്ന് പോലീസ് . ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റി നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് സി.ആശയുടെ ആത്മഹത്യാകുറിപ്പില്‍ . സിപിഎം പ്രവര്‍ത്തകയും ചെങ്കല്‍ പഞ്ചായത്തിലെ ആശ വര്‍ക്കറുമായ ആശയെയാണ് ഇന്നലെ രാത്രി പത്തോടെ സിപിഎം ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നു രാവിലെ പൊലീസും ബന്ധുക്കളും ഈ മുറിക്കുള്ളില്‍ പരിശോധിച്ചപ്പോഴാണ് ആത്മഹത്യാകുറിപ്പ് കണ്ടത്. ലോക്കല്‍ കമ്മിറ്റിയംഗം കൊറ്റാമം രാജന്‍, ബ്രാഞ്ച് സെക്രട്ടറി അലത്തറവിളാകം ജോയ് എന്നിവര്‍ മാനസികമായി പീഡിപ്പിച്ചെന്നും പാര്‍ട്ടിയില്‍ പലതവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നുമാണ് കത്തിലുള്ളത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും ആരോപിച്ചു.പരാതിയെ പാട്ടി അന്ന്വേഷിക്കണമെന്ന് കോൺഗ്രസ് . പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ആത്മഹത്യക്ക് കാരണമായെന്ന് ബന്ധുക്കള്‍ സംശയിക്കുന്നുണ്ട്. ഇന്നലെ രാത്രി ഏഴര മുതല്‍ ആശയെ കാണാതായിരുന്നു. ;. സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉദയൻകുളങ്ങരയിൽ ദേശീയ പാത ഉപരോധിച്ചു.