ഗുണ്ടാ ആക്രമണം; നെയ്യാറ്റിൻകരയിൽ യുവാവിനു വെട്ടേറ്റു.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര തൊഴുക്കൽ മടവൻകോട് തലനിര പുത്തൻവീട്ടിൽ പ്രമോദ് (34) നാണ് ഇന്നലെ വൈകിട്ട് വെട്ടേറ്റത് .വെട്ടേറ്റ പ്രമോദ് ഓട്ടോ ഡ്രെവറാണ്. ഓട്ടോയിൽ വന്ന ഇരുവർ സംഘമാണ് പ്രമോദിനെ വെട്ടിയത്.തലയ്ക്ക് വെട്ടേറ്റ് വഴിയിൽ കിടന്ന പ്രമോദിനെ ഓട്ടോ ഡ്രെവർമാരാണ് ആശുപത്രിയിലാക്കിയത്.സംഭവത്തെ തുടർന്ന് നെയ്യാറ്റിൻകര പോലീസ് കേസെടുത്ത് പ്രതികൾക്കായുള്ള തിരച്ചിൽ തുടങ്ങി.