തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു

ആദായ നികുതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു തിരുവനന്തപുരം:കേന്ദ്ര സഹമന്ത്രി കമലേഷ് പാസ്വാന്‍ മുഖ്യാതിഥിയായിപങ്കെടുത്ത ദേശീയ തല റോസ്‌ഗാര്‍ മേള തിരുവനന്തപുരത്ത് നടന്നു. ആദായ നികുതി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്., ഹോട്ടല്‍ ഡിമോറ യില്‍ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിയമന ഉത്തരവുകള്‍ വിതരണം ചെയ്തു പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. തിരുവനന്തപുരത്ത് നടന്ന റോസ്‌ഗാര്‍ മേളയില്‍ തെരഞ്ഞെടുക്കപ്പെട്ടവർക്ക് കേന്ദ്ര സഹമന്ത്രി കമലേഷ് പാസ്വാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി. തുടര്‍ന്ന് ആദായനികുതി പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ചന്ദ്രശേഖറും, മറ്റ് വകുപ്പു മേധാവികളും, അവരവരുടെ വകുപ്പുകളില്‍ നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി. ആദായനികുതി വകുപ്പ് , റെയിൽവേ, പോസ്റ്റൽ, ഐഎസ്ആർഓ , ഡിഫൻസ് അക്കൗണ്ട്, ‘ പ്രോവിഡണ്ട് ഫണ്ട് ജിയോളജിക്കൽ സർവ്വേ ബാങ്ക് ഓഫ് ബറോഡാ തുടങ്ങി വിവിധ കേന്ദ്രഗവൺമെൻ്റ് സ്ഥാപനങ്ങളിലേക്കായി 170 ഓളം ഉദ്യോഗാർത്ഥികൾക്കാണ് നിയമന ഉത്തരവുകൾ കൈമാറിയത്.