കോടികൾ മുടക്കിയിട്ടും നോക്കുകുത്തിയായി നെയ്യാറ്റിന്കര ജനറൽ ആശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റ്. നെയ്യാറ്റിന്കര ; നെയ്യാറ്റിന്കര കോടികൾ മുടക്കിയിട്ടും നോക്കുകുത്തിയായി നെയ്യാറ്റിന്കര ജനറൽ ആശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റ് നിലകൊള്ളുന്നു .വർഷങ്ങൾ ക്കു മുൻപാണ് നെയ്യാറ്റിന്കര ജെനെറൽ ആശുപത്രിയിൽ ട്രോമാ കെയർ സ്ഥാപിച്ചത് രണ്ടാം നിലയിലാണ് ട്രോമാ കെയർ യൂണിറ്റ് ആദ്യം സ്ഥാപിച്ചത് . ട്രോമ്പ്‌ലസ്മാ കയറാൻ പോലും സംവിധാനം ഒരുക്കിയിരുന്നില്ല . കെയർ യൂണിറ്റ് സാങ്കേതിക കാരണങ്ങൾ പറഞ്ഞു അന്ന് താൽക്കാലികമായി നിർത്തിവച്ചു .തുടർന്ന് ഈ കെട്ടിടം ഓപ്പറേഷൻ തീയേറ്ററായി ഉപയോഗിക്കാൻ തുടങ്ങി . ട്രോമാ കെയർ യൂണിറ്റ്.നു വേണ്ട സ്റ്റാഫുകളെ നിയമിക്കാത്തതും നിർത്തിവെക്കാൻ കാരണമായി .2020 ,2021 കാലഘട്ടത്തിൽ ആദ്യം 7 കോടിയും പിന്നീട് 6 കോടിയും മുടക്കി വിവിധ പരിഷ്‌കാരങ്ങൾ വരുത്തിയെങ്കിലും ആശുപത്രി അങ്കണത്തിലെ പഴയ കെട്ടിടത്തിൽ തീയേറ്ററും ,ആംബുലന്സും അനുബന്ധ സാമഗ്രികളും സ്ഥാപിച്ചെങ്കിലും ആവശ്യത്തിന് സ്റ്റാഫ് നിയമിക്കാത്തതും ,ഐ സി യൂ സ്ഥാപിക്കാത്തതും ഇപ്പോഴും ട്രോമാ കെയർ യൂണിറ്റ്.നോക്കുകുത്തിയായി നിലകൊള്ളേണ്ട അവസ്ഥയാണ് .ഇടതു വലതു മുന്നണികൾ ഭരിച്ചപ്പോൾ നാലുതവണ ട്രോമാ കെയർ യൂണിറ്റ്നിരവധി കെട്ടിടങ്ങളിലേക്കു മാറ്റി സ്ഥാപിച്ചെങ്കിലും അപകടത്തെ തുടർന്ന് എത്തുന്ന രോഗികൾക്ക് മെഡിക്കൽ കോളേജോ അടുത്തുള്ള സ്വകാര്യ ആശുപത്രിയോ അഭയം പ്രാപിക്കേണ്ട അവസ്ഥയാണ് . ഒരു ജില്ലയിൽ ഒരു ജെനെറൽ ആശുപത്രിക്കു മാത്രം ട്രോമാ കെയർ മതിയെന്നുള്ള സർക്കാർ നയമാണ് ഇത്തരത്തിൽ ഇവയെല്ലാം അടച്ചു പൂട്ടാൻ ഇടയാകുന്നതെന്നു കോൺഗ്രസ് ബിജെപി അനുബന്ധ യൂണിയനുകൾ ആരോപിക്കുന്നു .ദേശീയ പാതയിലും മറ്റും വല്യ അപകടമുണ്ടായാൽ പരിക്കേറ്റു എത്തുന്നവർക്ക് പെട്ടന്ന് ശുശ്രൂഷ ലഭിക്കാ നായിരുന്നു ട്രോമാ കെയർ സ്ഥാപിച്ചത് .കോടികൾ പലതവണ ചിലവഴിച്ചെങ്കിലും ഗുണം കണ്ടില്ല .പഴയ കെട്ടിടങ്ങൾ പെയിന്റ് അടിച്ചും മിനുക്കിയും ഉത്ഘടനങ്ങൾ നടത്തുമ്പോഴും ട്രോമാ കെയർ ഫ്ളക്സ് ബോർഡിൽ മാത്രം ഒതുങ്ങുന്നു .ജെനെറൽ ആശുപത്രി എന്ന് പേരുണ്ടങ്കിലും അത്യാവശ്യത്തിനു എത്തിയാൽ റെഫർ ചെയ്യുന്ന ആശുപത്രിയായി മാറിയിരിക്കുന്നു .