ഗുണ്ടാ നിധീഷിനെ അറസ്റ്റ് ചെയ്തു;

ഗുണ്ടാ നിധീഷിനെ അറസ്റ്റ് ചെയ്തു; തിരുവനന്തപുരം ;ഒറ്റശേഖരമംഗലം:ആര്യൻകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം കൊലപാതക ശ്രമം കഞ്ചാവ് കച്ചവടം എന്നിവ നടത്തി ഒളിവിലായിരുന്ന പ്രതി പിടിയിലായി.കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഇടവാൽ സ്വദേശികളായ ശശി, അയൽവാസി അനൂപ് എന്നിവരെ വാക്കത്തികൊണ്ട് വെട്ടി കൊലപ്പെടു ത്താൻ ശ്രമിച്ച കേസ്സിലും ഇടവാൽ ട്വിൻസ് ഭവനിൽ ഭാസ്കരൻ്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 6 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെയും കഴിഞ്ഞ മാസം 31-ാം തീയതി പുലർച്ചെ പുളിങ്കുടി അഭിരാമം വീട്ടിൽ ഗിരീഷിൻറ വീട്ടിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിൾ മോഷണം ചെയ്ത കേസ്സിലെയും പ്രതിയുമായ ഇടവാൽ ഇഴവിയോട്ടുകോണം മുളമൂട്ടുവിളാകം വീട്ടിൽ അംബിളിയുടെ മകൻ വലിയകാണി എന്നുവിളിക്കുന്ന നിധീഷിനെ ( 22) യാണ് ആര്യൻകോട് പോലീസ് പിടികൂടിയത്. ഇയാൾ 2019ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ചതിന് നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ കേസ്സിലും പ്രതിയാണ് .നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.