തിരുവനന്തപുരം;പഠനത്തിൽ മികവ് കാട്ടിയ നിർധനരായ വിദ്യാർഥികൾക്ക് വിൻസെന്റ് ഡിപോൾ സൊസൈറ്റിയുടെ കൈത്താങ്ങും ഗ്രാന്റും നെയ്യാറ്റിൻകര ,കൊടങ്ങാവിള,വിൻസെന്റ് ഡിപോൾ സൊസൈറ്റിയുടെ പാറശ്ശാല സെൻട്രൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പഠനത്തിൽ മിടുക്കരും നിർധനരും ആയ 40 കുട്ടികൾക്ക് സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വച്ച് മാർച്ച് 27 ഞായറാഴ്ച 3 മണിക്ക് എഡ്യൂക്കേഷൻ ഗ്രാൻഡ് നൽകുകയുണ്ടായി മീറ്റിംഗിൽ ജില്ലാ വികാരിയും സെൻട്രൽ കൗൺസിൽ ആത്മീയ ഉപദേശവും ആയ ഫാദർ ആന്റണി പ്ലാൻ പറമ്പിൽ ഉദ്ഘാടനം ചെയ്തു സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ശ്രീ വേലപ്പൻ ആമുഖ സന്ദേശം നൽകി സെൻട്രൽ സെക്രട്ടറി തങ്ക രാജൻ, ട്രഷറർ പൗലോസ്, എജുക്കേഷൻ ഓഫീസർ ജോൺസൺ എന്നിവർ കുട്ടികൾക്ക് ആശംസ അർപ്പിച്ചു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി തുടർന്നും സഹായിക്കുവാനും കരിയർ ഗൈഡൻസ് ക്ലാസുകൾ നൽകുവാനും തൊഴിലധിഷ്ഠിത പഠനങ്ങൾക്ക് മുൻതൂക്കം നൽകുവാനും യോഗം തീരുമാനിച്ചു നൂറോളം വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങൾ പങ്കെടുത്തു