മത സ്പർദ്ധ വളർത്തും വിധം പ്രചരണങ്ങൾ യൂട്യൂബിലൂടെ പ്രചരിപ്പിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു ..................................................... തിരുവനന്തപുരം ;നെയ്യാറ്റിൻകര,മൂന്നുകല്ലിൻമൂട് സ്വദേശി ബാദുഷ ജമാലിനെ യാണ് മത സ്പർദ്ധ വളർത്തും വിധം പ്രചരണങ്ങൾ യൂട്യൂബിലൂടെ പ്രചരിപ്പിച്ചതിന് നെയ്യാറ്റിൻകര പോലീസ് കേസ് എടുത്തു അറസ്റ്റ് ചെയ്തത് .യുവാവിന്റെ കമ്പ്യൂട്ടർ പോലീസ് പിടിച്ചെടുത്തു. ഒരാഴ്ച മുൻപ് നെയ്യാറ്റിൻകര :വഴിമുക്ക് , പച്ചിക്കോട് ,നിസാം മൻസിലിൽ ,നിസാം ഭാര്യ ആൻസില രണ്ടു വയസ്സുള്ള ഇവരുടെ മകൻ എന്നിവരെ സമീപവാസികളായ യുവാക്കൾ ആക്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട് .നെയ്യാറ്റിൻകര പോലീസ് കേസ് എടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല . കഞ്ചാവിനും മദ്യത്തിനും അടിമകളായ യുവാക്കൾ ഒളിവിലാണെന്നാണ് ,നെയ്യാറ്റിൻകര പോലീസ് പറയുന്നത് .ഈ സംഭവത്തിൽ ആണ് യൂട്യൂബിൽ പരാമർശമുള്ളത് .രണ്ടു വിഭാഗം ആളുകളുടെ ഇടയിൽ മത സ്പർദ്ധ വളർത്തും വിധം പ്രചരണങ്ങൾ യൂട്യൂബിലൂടെ പ്രചരിപ്പിച്ചതിനാണു കേസ് എടുത്തതെന്ന് പോലീസ് പറയുന്നത് .2017 പോലീസിന്റെ കൃത്യ നിർവഹണത്തിൽ തടസ്സം സൃഷ്ടിച്ചിതിന് യുവാവിനെതിരെ കേസ് നിലവിലുണ്ടന്ന് നെയ്യാറ്റിൻകര പോലീസ് .