നിംസ് സ്പെക്ട്രത്തിൽ സംസഥാന സർക്കാരിന്റെ രണ്ട് കോഴ്‌സുകൾക്ക് അനുമതി.................................... തിരുവനന്തപുരം ........................................................................................ സംസ്ഥന സർക്കാരിന്റെ കീഴിലുള്ള ASAP ഉം നെയ്യാറ്റിൻകര നിംസ് സ്പെക്ട്രവും സംയുക്തമായി പ്ലസ്‌ടു കഴിഞ്ഞ വിദ്യാർഥിനികൾക്ക് രണ്ട് സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കുന്നു. നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി ചൈൽഡ് കെയർ എയ്ഡ്, ചൈൽഡ് ഹെൽത്ത് അസിസ്റ്റന്റ് എന്നീ ഒരു വര്ഷം ദൈർഘ്യമുള്ള കോഴ്‌സുകളാണ് ആരംഭിക്കുന്നത്. ആരോഗ്യ മേഖലയിലെ വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ കുട്ടികളുടെ ആരോഗ്യം വിലയിരുത്തുന്നതിനും അവർക്കാവശ്യമായ തെറാപ്പികൾ നൽകുന്നതിനുമായി ഡെവലപ്പ്മെന്റൽ സ്ക്രീനിങ്, ഡെവലപ്പ്മെന്റൽ തെറാപ്പി, എന്നീ വിഷയങ്ങളോടൊപ്പം കുട്ടികളിൽ കണ്ടു വരുന്ന പഠന വൈകല്യം, ഓട്ടിസം തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷമതകൾ പരിഹരിക്കുന്നതിനുമായി ഈ കോഴ്‌സുകളിലൂടെ പരിശീലനം ലഭിക്കും. കോഴ്‌സിന് ആറു മാസത്തെ തിയറിയും ആറു മാസത്തെ ഇന്റേൺഷിപ്പുമുണ്ടായിരിക്കും. ആശുപത്രികളിൽ ഡെവലപ്പ്മെന്റൽ പീഡിയാട്രീഷൻ അസിസ്റ്റന്റ് അടക്കമുള്ള ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്സുകളാണിത്. ഓട്ടിസം ബാധിതരെ വീട്ടിൽ ചെന്ന് രോഗാവസ്ഥ മനസ്സിലാക്കി നടപടികൾ കൈക്കൊള്ളാൻ കോഴ്‌സുകളിലൂടെ സാധ്യമാവും. കൂടുതൽ വിവരങ്ങൾക്ക് 8486760474, 9745586411