വിദ്യാഭ്യാസ സംവാദ മത്സരം ഒന്നാം സ്ഥാനം മരുതൂർക്കാണം പി ടി എം ടി ടി ഐ യ്ക്ക് ................................. നെയ്യാറ്റിൻകര: ഡോ. കലാം ഐ എ എസ് സ്പോട്ടും കെ ടെറ്റ് ട്രെയിനിങ് സെന്ററും സംയുക്തമായി "അക്ഷരാവതരണ രീതി മലയാളത്തിൽ" എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം ജില്ലയിലെ വിവിധ ടി ടി ഐ കൾക്കു വേണ്ടി സംഘടിപ്പിച്ച വിദ്യാഭ്യാസ സംവാദ മത്സരത്തിൽ മരുതൂർ കോണം പി ടി എം ടി ടി ഐ 88 പോയിൻറ് നേടി ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനം എൽ എം എസ് ടി ടി ഐ അമരവിളയ്ക്ക്, 82 പോയിൻറ്. സംവാദ പരമ്പരയുടെ ഉദ്ഘാടനം വി ടി എം എൻ എസ് എസ് കോളേജ് മലയാളം വിഭാഗം മേധാവി ഡോ. ബെറ്റി മാത്യു നിർവഹിച്ചു. 2013 കരിക്കുലം പാഠപുസ്തക സമിതി അംഗം ജോസ് വിക്ടർ ഞാറക്കല മോഡറേറ്ററായിരുന്നു. രചന വേലപ്പൻനായർ, അഡ്വ. വിനോദ് സെൻ, സി ആർ ആത്മ കുമാർ, അധ്യാപകരായ ലീനാ മോൾ, അഭിഷാമോൾ, അവനീഷ് അശോക്, സാം ലീവൻസ് എ എസ് എന്നിവർ പ്രസംഗിച്ചു