ജീവനക്കാര്‍ക്ക് കോവിഡ്: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഭൂരിഭാഗം ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. ആര്‍.എം.ഒ ലിജി ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച വരെയായി ഡോക്ടര്‍മാരും നഴ്‌സുമാരുള്‍പ്പെടെ 57 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ ഏറെയും സ്റ്റാഫ് നഴ്‌സുമാരും ഗ്രേഡ് നഴ്‌സുമാരുമാണ്. ആകെ 97 നഴ്‌സുമാരുള്ള ആശുപത്രിയിലെ പകുതിയോളം പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇതോടെ വാര്‍ഡുകളിലെ പ്രവര്‍ത്തനം നിലച്ച മട്ടാണ്. ജീവനക്കാര്‍ക്ക് ആവശ്യമായ പി.പി.ഇ കിറ്റ് ഉള്‍പ്പെടെയുള്ള പ്രതിരോധ സാധനങ്ങള്‍ വേണ്ടവിധം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ആശുപത്രിയില്‍ നിരവധി ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ശുചീകരണ പ്രവര്‍ത്തനങ്ങളും വേണ്ടവിധം നടക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.