SSLC , ഹയർ സെക്കന്ററി പരീക്ഷ ഫോക്കസ് ഏരിയ തീരുമാനം പുന:പരിശോധിക്കണം : കെ. പി എസ്. ടി. എ

SSLC , ഹയർ സെക്കന്ററി പരീക്ഷ ഫോക്കസ് ഏരിയ തീരുമാനം പുന:പരിശോധിക്കണം : കെ. പി എസ്. ടി. എ നെയ്യാറ്റിൻകര ഉപജില്ല കമ്മിറ്റി........................................................... നെയ്യാറ്റിൻകര :-ഈ വർഷത്തെ എസ്. എസ്. എൽ. സി, ഹയർ സെക്കന്ററി പരീക്ഷ ഫോക്കസ് ഏരിയ തീരുമാനം പുന:പരിശോധിക്കണമെന്ന് കെ. പി. എസ്. ടി. എ നെയ്യാറ്റിൻകര ഉപജില്ലാ കമ്മിറ്റി. സബ്ജില്ല പ്രസിഡന്റ്‌ അവിനാഷ്.എസ്.അശോകിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി എസ്. അംബിലാൽ അധ്യാപകരുടെയും രക്ഷകർത്താ ഹയർ സെക്കന്ററി പരീക്ഷ ഫോക്കസ് ഏരിയ തീരുമാനം പുന:പരിശോധിക്കണം : കെ. പി എസ്. ടി. എ നെയ്യാറ്റിൻകര ഉപജില്ല കമ്മിറ്റി കളുടെയും വിദ്യാർത്ഥികളുടെയും ആകുലത അവതരിപ്പിച്ചു. കഴിഞ്ഞ അധ്യാന വർഷത്തെ പൊതുപരീക്ഷയിൽ കൂടുതൽ കുട്ടികൾക്ക് A+ കിട്ടിയത് കൊണ്ടാണ് ഈ വർഷം ആർക്കും A+ കിട്ടാത്ത രീതിയിൽ ഫോക്കസ് ഏരിയ തീരുമാനിച്ചത്.60% പാടാഭാഗങ്ങൾ പഠിച്ചാൽ മതി എന്ന ഉത്തരവ് ആണ് തിരുത്തി 70% ഫോക്കസ് ഏരിയ നിശ്ചയിക്കുകയും 30 % ചോദ്യങ്ങൾ ഫോക്കസ് ഏരിയ ക്ക് പുറത്തും എന്ന രീതി അവലംബിക്കുകയും ചെയ്യുന്നത്.പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഉപരിപഠന സാധ്യത കുറയ്ക്കുന്ന ഈ തീരുമാനം വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കണമെന്ന് സബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെ. പി എസ്. ടി എ സംസ്ഥാന നിർവാഹക സമിതി അംഗം N. രാജ് മോഹൻ, സംസ്ഥാന ഐ. ടി സെൽ കൺവീനർ K.S മോഹനകുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌ C.R ആത്മകുമാർ, വിദ്യാഭ്യാസ ജില്ല പ്രസിഡന്റ്‌ R. അനിൽരാജ്‌ എന്നിവർ പങ്കെടുത്തു .ട്രഷറർ ശ്രീ. പ്രകാശ് F.S നന്ദി രേഖപ്പെടുത്തി