ലോക്ക് ഡൌൺ സമ്മിശ്ര പ്രതികരണം--കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു ,റോഡ് വിജനം.................. ഡി.രതികുമാർ ...................................................... തിരുവനന്തപുരം∙ഞായറാഴ്ച യിലെ ലോക്ക് ഡൌൺ സമ്മിശ്ര പ്രതികരണം . കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍. ഓരോ പോലീസ് സബ് ഡിവിഷൻ ൻറെയും നേതൃത്വത്തിൽ പൊലീസിന്റെ കര്‍ശന പരിശോധനയുണ്ടായി . അവശ്യ സര്‍വീസുകള്‍ക്ക് ഇളവുണ്ടായിരുന്നു. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തി കെഎസ്ആര്‍ടിസി യെങ്കിലും യാത്രക്കാർ കുറവായിരുന്നു. ശനിയാഴ്ച അര്‍ധരാത്രി മുതൽ 24 മണിക്കൂറാണ് നിയന്ത്രണംനിശ്ചയിച്ചിരു ന്നത് പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി തുടങ്ങിയ കടകൾ തുറന്നു പ്രവർത്തിച്ചു. മാധ്യമ സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസ്സമില്ലാതെ തുടർന്നു......................................... അത്യാവശ്യ യാത്രകൾ അനുവദിച്ചിട്ടുണ്ടെങ്കിലും അതു വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാതെ എത്തിയവരിൽ മനഃപൂർവം റോഡിൽ കറങ്ങിയവരെ പോലീസ് പിഴയടച്ചു വിട്ടയച്ചു.ചില സ്ഥല ങ്ങളി ൽ ഫ്രീക്കന്മാരും ,ഹൈ സ്പീഡ് ബൈക്ക് റൈഡേഴ്സും കുടുങ്ങിവരിൽ പെടും. ബാലരാമപുരത്തു മദ്യപിച്ചു ലെക്കുകെട്ട ചിലരെപോലീസ് അറസ്റ്റ് ചെയ്തു നീക്കി. ബാലരാമപുരത്തു സിഐ ബിജു കുമാറും,തിരുവല്ലത്തുസുരേഷ്‌കുമാറും വെള്ളറടയിൽ മൃദുലും,മാരായമുട്ടത്തു പ്രസാദും,നെയ്യാറ്റിൻകരയിൽ ട്രാഫിക് എസ്‌ഐ മാരായ സദാനന്ദനും,അജിത്തും,ദേശീയപാതയിൽ സ്പീഡ് ഇന്റർസെപ്റ്റർ വെഹിക്കിൾ എസ്‌ഐ പ്രശാന്തും പരിശോധനക്ക് നേതൃത്വം നൽകി...................................... നിരവധി പോലീസ് സ്റ്റേഷനിൽ സിഐ മാരടക്കം നൂറു കണക്കിന് പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡു പോസിറ്റീവ് ആയി പലഉദ്യോഗസ്ഥരും ക്വാ റെന്റീനിൽ ആണ് .ഇതിനെ തുടർന്ന് പല ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിയിൽ എത്താനായില്ല....................................................... ജില്ലയിൽ ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു ഭക്ഷണം കഴിക്കാനാവാത്തതിനാൽ .പല ഹോട്ടലും,തുറന്നു പ്രവർത്തിച്ചില്ല. ആശുപത്രികളിൽ രോഗികളുടെ എണ്ണം നന്നേ കുറവായിരുന്നു.ഉച്ചയോടെ നെയ്യാറ്റിൻകരയിൽ 108ൽ കൊണ്ടുവന്നരോഗിയെ ജെനെറൽ ആശുപത്രിയിലെ ഡോക്ടർ ബിനു കോവിഡ് പരിശോധിക്കാതിരുന്നത് വിവാദമായി. തിരുവനന്തപുരത്തു നിന്ന് ദീർഘദൂര ബസ്, ട്രെയിൻ സർവീസുകൾ ഉണ്ടായിരുന്നു.ട്രെയിൻ, വിമാന യാത്രക്കാർക്കു സ്വകാര്യ വാഹനം ഉപയോഗിച്ചുള്ള യാത്ര കാണാനായി .തിരുവനന്തപുരം ബസ് ടെർമിനലിൽ യാത്രക്കാർ നന്നേ കുറവായിരുന്നു. യാത്രക്കാരുടെ ആവശ്യത്തിനു അനുയോജ്യമായി സെർവീസുകൾ ക്രമീകരിച്ചു . ട്രെയിൻ യാത്രികരുടെ എണ്ണം തിരക്കില്ലാതെ തുടർന്നു. കേരളത്തിൽ പൊതുവെ റോഡിൽ യാത്രികരുടെ എണ്ണം കുറവായിരുന്നു. ഫോട്ടോ ; ലോക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ക്കിടെ,നെയ്യാറ്റിന്കരയിൽ പൊലീസിന്റെ കര്‍ശന പരിശോധന