കളക്ടറേറ്റിൽ പരാതി നൽകിയ വിഷയത്തിൽ നടപടിയുണ്ടായില്ല................................................... അംഗപരിമിത യായ സ്ത്രീ താലൂക്കാഫീസിൽ ആത്മ ഹത്യക്കു ശ്രമിച്ചു.............................................. തിരുവനന്തപുരം ;നെയ്യാറ്റിൻകര താലൂക് ഓഫീസിന് മുന്നിൽ ഉച്ചയോടെ പള്ളിച്ചൽ, പൂങ്കോട് ,ഭഗവതി നടയിൽ ,വറു വളാകത്തുവലിയവിള വീട്ടിൽ ,ശകുന്തള യുടെ മകൾ സരിത 45 ആണ് ആത്മ ഹത്യക്കു ശ്രമിച്ചത് .താലൂക് ഓഫീസിലെ ജീവനക്കാർ നെയ്യാറ്റിൻകര പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് സരിതയെ നെയ്യാറ്റിൻകര താലൂക് ആശുപത്രിയിൽ എത്തിച്ചു .കൃത്യ സമയത്തു് എസ്‌ഐ ഗ്ലിസ്റ്റൻ രാജിന്റെ നേതൃത്വത്തിൽ പോലീസ് എത്തിയത് കാരണം അനിഷ്ട സംഭവങ്ങൾ ഒഴിവായി .സരിത അംഗപരിമിതയാണ് .കാലിനു സ്വധീനം ഇല്ലാത്തതിനാൽ തറയിലൂടെ ഇഴഞ്ഞാണ് സഞ്ചരിക്കുന്നത് .84 വയസ്സുള്ള സരിതയുടെ മാതാവായ ശകുന്തളയുടെ സ്വത്തുക്കൾ മറ്റു സഹോദരങ്ങൾ എഴുതി വാങ്ങിയെങ്കിലും ശകുന്തളയെ നോക്കാൻ മറ്റു സഹോദരങ്ങൾ രംഗത്തില്ല .ഇതുമായി ബന്ധപ്പെട്ടു ജില്ലാകളക്ടർ ഓഫീസിലും ,എസ്പിക്കും ,ബാലരാമപുരം പോലീസിലും സരിത പരാതി നൽകിയെങ്കിലും യാതൊരു ഒരു നടപടിയും ഉണ്ടായില്ലന്നാണ് സരിതയുടെ പരാതി .ഒരിടത്തും നീതി ലഭിക്കാഞ്ഞതിനെ തുടർന്നാണ് മണ്ണെ ണ്ണ ഒഴിച്ച് ആത്മഹത്യക്കു ശ്രമിച്ചതെന്ന് സരിത പറയുന്നു .സരിത യുടെ പരാതിയിൽ നടപടി എടുത്തു കൂടുതൽ നടപടിക്കായി ആർഡിഒ ക്കു അയച്ചിട്ടുണ്ടെന്നു ബാലരാമപുരം സിഐ ബിനുകുമാർ പറയുന്നു . താലൂക്കാഫീസിൽ സരിതയുടെ പരാതി ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് താലൂക് അധികാരികളും പറയുന്നു .