സിപിഎം ജില്ലാസമ്മേളനത്തിനു കൊടിപിടിച്ചില്ല ; ഐ ടി ഐ വിദ്യാർഥിക്കു മർദ്ദനം............................................ ധനുവച്ചപുരത്ത് എസ് എഫ് ഐ അഴിഞ്ഞാട്ടം ! കൊടി പിടിക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം . നെയ്യാറ്റിൻകര :ധനുവച്ചപുരത്ത് എസ് എഫ് ഐ അഴിഞ്ഞാട്ടം . ധനുവച്ചപുരം ഐ ടി ഐ യിൽ ആണ് കൊടിപിടിക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം ഏറ്റത് . പാർട്ടി ജില്ലാ സമ്മേളനത്തിന്റെ പേരിൽ വിദ്യാർത്ഥികളെ പഠിയ്ക്കാൻ അനുവധിക്കാത്തേ ക്ലാസ്സ് മുറിയിൽ നിന്നും നിർബന്ധിച്ച് സിപിഎമ്മിന് കൊടി പിടിക്കാനായി കൊണ്ടു ഐ പോവുകയാണ് ധനുവച്ചപുരം ഐടിഐയിൽ നടന്ന് വരുന്നത് എന്നാൽ ഇന്നലെ കള്ളിക്കാട് മൈലക്കര സ്വദേശിയായ വികാസ് (19) വെൽഡിങ്ങ് വിഭാഗത്തിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് വികാസിനെ ക്ലാസ്സിൽ നിന്നും പുറത്ത് ഇറക്കി ഒരു സംഘം എസ് എഫ് ഐ പ്രവർത്തകർ കൊടി പിടിക്കാനായി നിർബന്ധിച്ചു എന്നാൽ വിസമ്മതിച്ചതിന്റെ പേരിൽ കൊടിമരം കൊണ്ട് ക്രൂരമായി മർദ്ദിച്ച് നിലത്തിട്ടു . നിലത്ത് വീണ വികാസിനെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഗുരുതര പരിക്കേറ്റ വികാസിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും ആരു തന്നേ തയ്യാറായില്ല. ഒടുവിൽ വികാസിന്റെ അച്ഛനും സഹോദരനും ചേർന്ന് ഐ ടി യിൽ എത്തി വികാസിനെ പാറശാല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ പാശാല പോലീസിൽ പരാതി