വാട്‌സാപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വൃദ്ധ സദനത്തിന് അടുക്കള നിര്‍മിച്ചു നല്കി.

വാട്‌സാപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വൃദ്ധ സദനത്തിന് അടുക്കള നിര്‍മിച്ചു നല്കി............................. അയര്‍ക്കുന്നം ;ആള്‍ട്ടന്‍ ഹൈം വാട്‌സാപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അയര്‍ക്കുന്നത്ത് വൃദ്ധ സദനത്തില്‍ അടുക്കള നിര്‍മിച്ചു നല്‍കി. അനാഥരായ മാതാപിതാക്കളെ സഹായിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വാട്സാപ് കൂട്ടായ്മയാണ് ആള്‍ട്ടന്‍ ഹൈം. ഓരോ മാസവും വൃദ്ധ സദനങ്ങള്‍ സന്ദര്‍ശിക്കുകയും അത്യാവശ്യങ്ങള്‍ മനസ്സിലാക്കി ആവശ്യമായ കാര്യങ്ങള്‍ ചെയ്തു നല്‍കുകയും ചെയ്യുന്നു.നാട്ടിലുള്ളവരും പ്രവാസികളും അടങ്ങുന്ന ഒരു സൗഹൃദ കൂട്ടായ്മ ആണിത്.അയര്‍ക്കുന്നത്തെ ഒരു വൃദ്ധ സദനം സന്ദര്‍ശനം നടത്തിയപ്പോഴാണ് സ്ഥല സൗകര്യം ഇല്ലാത്ത അടുക്കള കണ്ടെത്തിയത്. കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ അടുക്കള നിര്‍മിച്ചു നല്‍കാന്‍ നടപടി സ്വീകരിച്ചു. അയര്‍ക്കുന്നം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ. മധുവിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യ അതിഥി ആയി നാഷനല്‍ ഹ്യൂമന്‍ റൈറ്റ്‌സ് & ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന്‍ ആലപ്പുഴ ജില്ലാ ചെയര്‍മാന്‍ പ്രിയ ഷിയാസ് ഖാന്‍ പങ്കെടുത്തു.വൃദ്ധസദനത്തില്‍ ദീര്‍ഘനാളായി അനുഭവിക്കുന്ന കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരത്തിനു നടപടി സ്വീകരിക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.കൂട്ടായ്മ ഭാരവാഹികളായ ബീന ജോസ്, എബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.