ജനവാസ മേഖലയില്‍ ടാര്‍ മിക്‌സിങ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

ജനവാസ മേഖലയില്‍ ടാര്‍ മിക്‌സിങ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു ടാർ മിക്സിങ് പ്ലാൻറ് നിർമ്മിക്കുന്നതിനെതിരെ ജനകീയ പ്രെക്ഷോപം................................. 180 ദിവസമായി നാട്ടുകാർ സമരരംഗത്ത് .......................................................................... ജലമലിനീകരണത്തിനു സാധ്യത ................................................................................... തിരുവനന്തപുരം ;,നെയ്യാറ്റിൻകര ,വെള്ളറട,സര്‍ക്കാര്‍ അനുമതിയില്‍ നെല്ലിശേരിയില്‍ സ്ഥാപിച്ച ടാര്‍ മിക്‌സിങ് പ്ലാന്റ് ഹൈക്കോടതി ഉത്തരവില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. ടാര്‍ മിക്‌സിങ് പ്ലാന്റ്‌ലേക്ക് പ്രവേശിക്കാനും നിര്‍മ്മാണ സാധനങ്ങള്‍ പ്ലാന്റിലേക്ക് എത്തിക്കുന്നതിനും വേണ്ടി കോടതി മുഖാന്തരം പ്ലാന്റ് ഉടമ പൊലീസ് പ്രൊട്ടക്ഷന്‍ തേടിയിരുന്നു. ഇന്നലെ രാവിലെ ഒമ്പതിന് നിര്‍മ്മാണ സാധനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് പേര്‍ സമരരംഗത്ത് എത്തുകയായിരുന്നു. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് നെയ്യാറ്റിന്‍കര സബ് ഡിവിഷനിലെ നല്ലൊരു ഭാഗം പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഇതോടെ നെല്ലിശേരി ആറാട്ടുകുഴി റോഡിലെ ഗതാഗതം പൂര്‍ണമായും നിലച്ചു. ടാര്‍മിക്‌സിംഗ് പ്രവത്തിക്കാനുള്ള നീക്കംതടയണമെന്നും പോലീസ് പ്ലാന്റ് ഉടമയെ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മണ്ണെണ്ണ തലയ്ക്ക് ഒഴിച്ച് പ്രദേശവാസി ആത്മഹത്യ ശ്രമം നടത്തിയത് പൊലീസിനെ പ്രതിസന്ധിയിലാക്കി. തുടര്‍ന്ന് നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ ശോഭാ സതീഷും സെപെഷ്യല്‍ തഹ സില്‍ദാര്‍ ശ്രീകലയും സ്ഥലത്തെത്തി സമരക്കാറുമായി ചര്‍ച്ചനടത്തിയെങ്കിലും സമരത്തില്‍ ഉറച്ച് നില്‍ക്കുകയാണന്ന് നാട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിയാതെ തഹസില്‍ദാര്‍ സംഘം പിന്‍വാങ്ങി. വരും ദിവസം പ്ലാന്റ് ഉടമ, സമരക്കാര്‍ രാഷ്ട്രീയ പ്രതിനിധികളുമായി കളക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ ഉറപ്പുനല്‍കിയതോടെ സംഘര്‍ഷാവസ്ഥയില്‍ അയവ് വരുത്തി. പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നൂറിലതികം പോലീസ് സംഘവും അഗ്‌നിശമന സേനയേയും നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെയും വെള്ളറട .സിഐ ,മൃദുൽകുമാറിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് വിന്യസിച്ചിരുന്നു.