ആളില്ലാത്ത വീട്ടിൽ നിന്ന് 37 കിലോ കഞ്ചാവ്

ആളില്ലാത്ത വീട്ടിൽ നിന്ന് 37 കിലോ കഞ്ചാവ് ക്രിസ്തുമസ്സിനു നെയ്യാറ്റിൻകരയിൽ എത്തിച്ചത് 150 കിലോ തിരുവനന്തപുരം : നെയ്യാറ്റിൻകര ,പത്താം കല്ല് ബ്രഹ്മം കോഡ് ,മണികണ്ഠൻ വിളവീട്ടിൽ ,സുനിയുടെ വീടിൻറെ ഉമ്മറത്ത് നിന്നാണ് 37 കിലോ കഞ്ചാവ് കണ്ടെടുത്തത്.ദിവസങ്ങളായി വീട്ടിൽ ഇല്ലായിരുന്ന സുനി ഇന്നലെ ഉച്ചയോടു കൂടി വീട്ടിൽ എത്തിയപ്പോൾ വീടിൻറെ ഉമ്മറത്ത് രണ്ടു ബാഗുകളിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു . തുടർന്ന് സുനിയുടെ സുഹൃത് പോലീസിൽ വിവരം നൽകുകയായിരുന്നു. പോലീസെത്തി നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവാണെന്നു മ ന സ്സിലായത് . ഏതാനം ദിവസങ്ങൾക്ക് മുൻപ് നെയ്യാറ്റിൻകരയിൽ നൂറ്റൻപത് കിലോ കഞ്ചാവ് ഒളിപ്പിച്ചിട്ടുള്ള തായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് .ഇത് ക്രിസ്ത്മസ് പ്രമാണിച്ച് വിപണിയിൽ ഇറക്കാൻ കൊണ്ടുവന്നിട്ടുള്ളതാണ്.എസ് പി വി.കെ മധു വിൻെറ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ദിൻ രാജ്, സി.ഐ സാഗർ, എസ്.ഐ സെന്തിൽകുമാർ എന്നിവരുടെ നേത്യത്വത്തിൽ ആൻറി ന്ർക്കോട്ടിക് സ്ക്വാഡ് രൂപികശിച്ച് അന്വേഷണം നടത്തി വരവെ ആണ് .37 കിലോ കഞ്ചാവ് കണ്ടെടുക്കുന്നത്.തുടർന്ന് കഞ്ചാവ് കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ആഴ്ച പിടികൂടിയ 25 കിലോ കഞ്ചാവ് കൊണ്ടുവന്ന ശാന്തി ഭൂഷണ് വേണ്ടി അന്ന്വേഷണം തുടരുകയാണ് .അന്ന്വേഷണത്തിനു എസ് ഐ മാരായ സെന്തിൽ കുമാർ , ഗ്രേഡ് എസ് ഐ .ജയരാജ് ,സെബാസ്റ്റിയൻ ,ക്രിസ്റ്റഫർ ,രാജൻ ,രതീഷ് തുടങ്ങിയവർ പങ്കെടുത്തു.