ഊട്ടിക്കു സമീപം കുനൂരിൽ സൈനിക ഹെലികോപ്റ്റർഅപകടം

ഊട്ടിക്കു സമീപം കുനൂരിൽ സൈനിക ഹെലികോപ്റ്റർഅപകടം ; സംയുക്ത സേനാ മേധാവിയടക്കം; 13പേരും മരിച്ചതായി സേന സ്ഥിരീകരിച്ചു കോയമ്പത്തൂർ ∙ ഊട്ടിക്കു സമീപം കുനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ കോപ്റ്ററിലുണ്ടായിരുന്ന 14ൽ 13പേരും മരിച്ചതായി സേന സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ ക്യാപ്റ്റൻ വരുൺ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂരിൽനിന്ന് ബുധനാഴ്ച പകൽ 11.47ന് പറന്നുയർന്ന ഹെലികോപ്റ്റർ ഉച്ചയ്ക്കു 12.20നാണ് തകർന്നുവീണത്. ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം. ∙ ബിപിന്‍ റാവത്ത് അപകടത്തിൽപെടുന്നത് രണ്ടാം തവണ... കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. പൈലറ്റിന്റെ പിഴവിന് സാധ്യത കുറവ്; താഴ്ന്നു പറക്കുന്നതിനിടെ മരത്തിൽ ഇടിച്ചേക്കാം’... 6 മുതിര്‍ന്ന ഡോക്ടര്‍മാര്‍ കൂനൂരിലെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന... സേനാ ഹെലികോപ്റ്റർ അപകടം: രക്ഷാപ്രവർത്തന ദൃശ്യങ്ങൾ പുറത്ത്... അപകടം ഹെലിപാഡിന് 10 കി.മീ അകലെ; യാത്ര ചെയ്തത് സ്റ്റാഫ് കോളജിലെ ചടങ്ങിലേക്ക്... അപകട കാരണം മോശം കാലാവസ്ഥ, കനത്ത മൂടൽമഞ്ഞ്; പ്രദേശത്ത് തീ ഗോളങ്ങൾ ഉയർന്നു’..