തിരുവനന്തപുരം ; തിരുവനന്തപുരം ജില്ലയിൽ ഇന്നുവൈകുന്നേരത്തെ കനത്ത മഴയിലും കാറ്റിലും നിരവധിമാരങ്ങൾ ഒടിഞ്ഞുവീണു ,കനത്ത മഴയായിരുന്നതിനാൽ റോഡിൽ വാഹനങ്ങളുടെ എണ്ണം കുറവായിരുന്നു പല വാഹന യാത്രികരും രക്ഷപ്പെട്ടത് തലനാരിഴക്കാണ് .നെയ്യാറ്റിൻകര ട്രഫിക് പോലീസ് സ്റ്റേഷന് മുന്നിലുള്ള നെയ്യാറ്റിൻകര കാട്ടാക്കട റോഡിലുള്ള മരം ഒടിഞ്ഞുവീണു .പെരുമഴയത്തു ഫയർ ഫോഴ്‌സും ,ട്രാഫിക് പോലീസും ചേർന്ന് ഒടിഞ്ഞു വീണവയെല്ലാം നീക്കം ചെയ്തു .ട്രാഫിക് പുനസ്ഥാപിച്ചു .നെയ്യാറ്റിൻകര ,പേരുമ്പഴുതൂർ,അമ്പൂരി , ഈരാറ്റിൻപുറം തുടങ്ങിയ പ്രദേശങ്ങളിൽ ,കനത്ത മഴയും കാറ്റും തുടർന്നു .മരങ്ങൾ വീണും കടപുഴകിയും നിരവധിസ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു .കണ്ണം കുഴിയിലും വീടിന്റെ ചുവരും മതിലും ഇടിഞ്ഞു ഒരിടത്തും ആളപായമില്ല .