ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഭാരവാഹികൾ

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഭാരവാഹികൾ......................................................... നെയ്യാറ്റിൻകര: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര മേഖല സമ്മേളനം ജില്ലാ പ്രസിഡൻ്റ് കുമാർ വിബ്ജിയോർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് കെ എച്ച് അനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് ഓഡിറ്റോറിയത്തിൽ ചേർന്നു. സംസ്ഥാന സെക്രട്ടറി അനിൽ മണക്കാട്, സതീഷ് വസന്ത്, ഉണ്ണികൃഷ്ണൻ നായർ, ശ്യാംകുമാർ, വിജയൻ, കെ ആർ ഹേമചന്ദ്രൻ, സജു സത്യൻ, സതീഷ് കവടിയാർ, ആർ വി മധു എന്നിവർ സംസാരിച്ചു. അജിത്ത് സാഗാ (പ്രസിഡൻ്റ്), ജഗദം അനിൽ (വൈസ് പ്രസിഡൻ്റ്), വി രാജൻ (സെക്രട്ടറി), ആർ കൃസ്തുദാസ് (ജോയിൻ്റ് സെക്രട്ടറി), സുധൻ സ്വാമി (ട്രഷറർ).