നിംസ് മെഡിസിറ്റിയിൽ സൗജന്യ ഡയബറ്റിക് പരിശോധനാ ക്യാമ്പ്.......................................... തിരുവനന്തപുരം : നെയ്യാറ്റിൻകര: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ സൗജന്യ പ്രമേഹ രോഗ നിർണയ ക്യാമ്പ് പ്രശസ്‌ത എന്റോക്രൈനോളജിസ്റ്റ് ഡോ. ശശികുമാറിന്റെ നേതൃത്വത്തിൽ 14,15 തീയതികളിൽ സംഘടിപ്പിക്കുന്നു. നാളെ ജനറൽ മെഡിസിൻ ക്യാമ്പിൽ ഡോ. ബിജു ബി. നായരുടെ നേതൃത്വത്തിൽ സൗജന്യ പോസ്റ്റ് കൊവിഡ് പരിശോധനയും 15ന് ഡോ. ശശികുമാറിന്റെ നേതൃത്വത്തിൽ സൗജന്യ ഡയബറ്റിക് ക്യാമ്പും സംഘടിപ്പിക്കുന്നു.