കനത്ത പേമാരി തിരുവനന്തപുരം കൊല്ലം ജില്ലയില്‍ കനത്ത നാശനഷ്ടം

കനത്ത പേമാരി തിരുവനന്തപുരം കൊല്ലം ജില്ലയില്‍ കനത്ത നാശനഷ്ടം....................................... ഡി.രതികുമാർ.................................................................................................... തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായി കനത്ത നാശനഷ്ടം. നഗരപ്രദേശത്തും മലയോരമേഖലകളിലും കനത്ത മഴയാണ് കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴയാണ് ശമനമില്ലാതെ തുടരുന്നത്. റെയില്‍ പാതയില്‍ മണ്ണ് ഇടിഞ്ഞു വീണ് തിരുവനന്തപുരം-കന്യാകുമാരി റെയില്‍ ഗതാഗതം പൂര്‍ണമായി നിലച്ചു. ഇതു വഴിയുള്ള രണ്ട് തീവണ്ടികള്‍ പൂര്‍ണമായും പത്തെണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. മണ്ണിടിച്ചില്‍ പരശുറാം ഏക്‌സ്പ്രസും, മധുര-പുനലൂരും കടന്ന് പോയതിനു ശേഷമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പാറശാല റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 50 മീറ്റര്‍ മാറി റെയില്‍വേ പാലത്തിനു സമീപത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തിരുവവനന്തപുരം-നെയ്യാറ്റിന്‍കര ദേശീയപാതയില്‍ ടി.ബി ജംഗ്ഷനു സമീപം പാലത്തിന് സമീപം മണ്ണിടിഞ്ഞ് പാലം അപകടാവസ്ഥയിലായി. ഇതോടെ കളിയിക്കാവിളയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു. ജില്ലയിലെ മലയോര മേഖലയിലും വിതുര, പൊന്മുടി, പാലോട്, നെടുമങ്ങാട് മേഖലകളിലും ശക്തമായ മഴ പെയ്യുകയാണ്. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 220 സെന്റിമീറ്ററും, നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ 60 സെന്റിമീറ്ററും പേപ്പാറ ഡാം ഷട്ടറുകള്‍ 80 സെന്റിമീറ്ററും ഉയര്‍ത്തിയിട്ടുണ്ട്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം ഇന്ന് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ............................................................................................................................................................................ നെയ്യാറ്റിൻകര മാമ്പഴക്കരയിൽ ആടുവളർത്തൽ കേന്ദ്രം മണ്ണിനടിയിലായി ഇന്നലെ രാവിലെയാണ് സംഭവം നെയ്യാറ്റിൻകര ; ഇള വനിക്കര ,കുറകോട് ,രാജന്റെ 48 ഓളം വരുന്ന ആടുകൾ മണ്ണിനടിയിലായി 8 ആടുകളെ രക്ഷിക്കുവാൻ കഴിഞ്ഞു .മലയടിവാരത്തായിരുന്നു ആടിനെ വളർത്തുന്ന താൽക്കാലിക കെട്ടിടം .മുകളിൽനിന്നു വെള്ളവും മണ്ണും മാറ്റങ്ങളും ഇടിഞ്ഞു വരുകയായിരുന്നു . ഫയർ ഫോഴ്‌സ് എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പൂർത്തീകരിക്കാനായില്ല .മണ്ണിടിച്ചിലും മഴയുമാണ് കാരണം ആടുകളെ രക്ഷിക്കാനുള്ള ശ്രമം നിർത്തിവച്ചു .വാർഡുമെമ്പർ പുഷ്പലീല , നെയ്യാറ്റിൻകര തഹസിൽദാർ മുരളി ,നെയ്യാറ്റിൻകര സിഐ വിപി സാഗർ , ഫയർ ഫോഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം ............................................................................. കനത്തമഴയെ തുടര്‍ന്ന് ജില്ലയിലെങ്ങും വ്യാപകമായ നാശനഷ്ടം. നിരവധി വീടുകള്‍ തകര്‍ന്നു. ജില്ലയില്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. നെല്‍, വാഴ, വെറ്റില കൃഷികളാണ് കൂടുതലും നശിച്ചത്. പാറശാലയ്ക്ക് സമീപം റെയില്‍വേ പാതയില്‍ മണ്ണിടിഞ്ഞ് വീണ് തിരുവനന്തപുരം-കന്യാകുമാരി ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മണ്ണിടിച്ചില്‍ പരശുറാം ഏക്‌സ്പ്രസും, മധുര പുനല്ലൂരും കടന്ന് പോയതിനു ശേഷമായതിനാല്‍ വന്‍ ദുരന്തം ഒഴുവായി. ഇന്നലെ പുലര്‍ച്ചെ 4.50-ന് കന്യാകുമാരിയില്‍ നിന്നും പാറശാലയിലെത്തിയ മംഗലാപുരം ട്രെയില്‍ കടന്നുപോയതിനു ശേഷം 630-ന് മധുര-പുനല്ലൂര്‍ ട്രെയിന്‍ എത്തിയിരുന്നു ഇതും കടന്നുപോയതിനു ശേഷമാണ് വിവിധ പ്രദേശങ്ങളിലായി റയില്‍വേ ബണ്ട് ഇടിഞ്ഞ് റയില്‍ പാതയില്‍ വീണത്. ഇത് വന്‍ ദുരന്തം ഒഴുവാകുവാന്‍ കാരണമായി. പാറശാല റയില്‍വേ സ്‌റ്റേഷനില്‍ നിന്നും 50 മീറ്റര്‍ മാറിയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പൂര്‍ണമായും മണ്ണ് നിക്കം ചെയ്യുവാന്‍ കഴിയാത്തതിനാല്‍ രണ്ട് ദിവസത്തെയ്ക്ക് ഗതാഗതം പുനര്‍ സ്ഥാപിക്കുവാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറയുന്നു. നെയ്യാറ്റിന്‍കര-തിരുവനന്തപുരം നാഗര്‍കോവില്‍ ദേശീയപാതയില്‍ റ്റി.ബി ജംഗ്ഷനു താഴെ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിനു സമീപമുള്ള മരുത്തൂര്‍ പാലത്തിന് ഒരു വശം തകര്‍ന്നു. പാലം കര്‍ന്നതോടെ വലിയ വാഹനങ്ങള്‍ക്ക് ഈ പാലം വഴി കടന്നുപോകാന്‍ ഇപ്പോള്‍ സാധിക്കില്ല നെയ്യാറ്റിന്‍കരയില്‍ നിന്നും വഴിമുക്കില്‍ നിന്നും വാഹന ഗതാഗതം തിരിച്ചുവിട്ടു. വെള്ളറടയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു. വെള്ളറട മുട്ടക്കോട് കോളനിയില്‍ മുഹമ്മദ് അലിയുടെ വീടാണ് പൂര്‍ണമായി തകര്‍ന്നത്. ശക്തമായ മഴയില്‍ വീടിന്റെ ഒരു ഭാഗം തകരുന്നത് കണ്ട കുടുംബാംഗങ്ങള്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴുവായി. മഴയെത്തുടര്‍ന്ന് വെഞ്ഞാറമൂട് കിളിമാനൂര്‍ കൊട്ടാരക്കര സംസ്ഥാന പാതയില്‍ കുറവന്‍കുഴിയില്‍ റോഡ് ഇടിഞ്ഞു താഴ്ന്നു. കഴക്കൂട്ടം-അടൂര്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് റോഡ് പുനര്‍നിര്‍മ്മാണം നടന്നിട്ട് ഒരു വര്‍ഷം പിന്നിടും മുന്‍പാണ് റോഡ് തകര്‍ന്നത്. വെഞ്ഞാറമൂട്ടിലും കനത്ത മഴയില്‍ വീട് ഇടിഞ്ഞു വീണു. അയ്യപ്പന്‍കാവ് നഗറില്‍ കുന്നുവിള വീട്ടില്‍ പൊന്നമ്മയുടെ വീടാണ് തകര്‍ന്നത്.കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. മണ്‍ഭത്തിയും ഓടും കൊണ്ട് നിര്‍മ്മിച്ച വീടാണ്.ഈ സമയം പൊന്നമ്മ വീടിന് പുറത്തായിരുന്നതിനാല്‍ അപകടം ഉണ്ടായില്ല. വീട്ടില്‍ പൊന്നമ്മ മാത്രമാണ് താമസിക്കുന്നത്. ജില്ലയിലെ മലയോര മേഖലയിലും വിതുര, പൊന്മുടി, പാലോട്, നെടുമങ്ങാട് മേഖലകളിലും ശക്തമായ മഴ പെയ്യുകയാണ്. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 220 സെന്റിമീറ്ററും, നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ 60 സെന്റിമീറ്ററും പേപ്പാറ ഡാം ഷട്ടറുകള്‍ 80 സെന്റിമീറ്ററും ഉയര്‍ത്തിയിട്ടുണ്ട്. ജില്ലയില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്ര മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെയുള്ള അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കോ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറിത്താമസിയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മലയോരപ്രദേശങ്ങള്‍, ജലാശങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ കര്‍ശനമായി ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍