ഗുണ്ടാ ;നാരുവാൻമൂട് തങ്കരാജിനു വെട്ടേറ്റു.......................................................................... തിരുവനന്തപുരം;നെയ്യാറ്റിൻകര പെരുമ്പഴുതൂർ ,കളത്തുവിളയിലെ ഭാര്യവീട്ടിൽ വഴക്കുണ്ടാക്കിയ സമയത്താണ് നാരുവാൻമൂട് സ്വദേശി ഗുണ്ടാതങ്കരാജിന് വെട്ടേറ്റത് .തലക്കും ,കയ്യിലും പരിക്കുകളുണ്ട് . ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റി .രക്തം വാർന്നുപോയതായി സൂചനയുണ്ട് .തങ്കരാജ് നിരവധി കേസിലെ പ്രതിയാണ് .കഞ്ചാവ് വലിക്കുന്ന ഇയാൾ കഞ്ചാവ് കച്ചവടം ഉള്ളതായി പറയുന്നുണ്ട് .നാരുവാൻമൂട്ടിലെ ഒരു കൊലക്കേസിൽ ആറു വർഷത്തോളം കൊലക്കേസിൽ ശിക്ഷ അനുഭവിച്ചശേഷം ഒരുവർഷം മുൻപ് ജെയിലിൽ നിന്ന് പുറത്തുവന്നയാളാണ് .നരു വൻമൂട് സ്വദേശിയായ ഇയാൾ പെരുമ്പഴുതൂർ ,കളത്തുവിളയിലെ ഭാര്യവീട്ടിൽഎത്തി മൂത്ത മകനെയും ഭാര്യയെയും നിരന്തരം മര്ദിക്കുക പതിവാണ് .ഒരു മാസം മുൻപ് ഭാര്യയെയും മകനെയും വെട്ടിയശേഷം ഒളിവിൽ പോയിരുന്നു . നെയ്യാറ്റിൻകര പോലീസ് എത്തുമ്പോൾ ഓടിക്കളയുക പതിവായിരുന്നു.ഇന്നലെ രാത്രി മദ്യപിച്ചുഎത്തി ഭാര്യയെയും മകനെയും ആക്രമിക്കുന്നസമയത്തു ഭാര്യാസഹോദരനുമായി വാക്കുതർക്കം ഉണ്ടായതായി നാട്ടുകാർ പറയുന്നു .ഈ സമയത്താകാം തങ്കരാജിനു വെട്ടേറ്റതെന്നു നാട്ടുകാർ .