സ്കൂളുകൾ ക്കു KSRTC ബോണ്ട് സർവീസ് ; ഗ്രാമീണ മേഖലകളിൽ 'ഗ്രാമവണ്ടി; ആൻറണി രാജു

ഗതാഗതമന്ത്രി ആൻറണി രാജു പാറശ്ശാല ഡിപ്പോ സന്ദർശിച്ചു....................................................................... തിരുവനന്തപുരം; സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആൻറണി രാജു പാറശ്ശാല KSRTC ഡിപ്പോ സന്ദർശിച്ചു. പാറശ്ശാല മണ്ഡലത്തിലെ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന വിവിധ ഡിപ്പോകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഇടിച്ചക്കപ്ലാമൂട്ടിൽ റീജണൽ വർക്ഷോപ്പിനായി വാങ്ങിയിരുന്ന എട്ടര ഏക്കർ സ്ഥലം സന്ദർശിച്ചു ഇവിടെ എംഎൽഎ നൽകിയ നിവേദന പ്രകാരം കെഎസ്ആർടിസി സ്വന്തം നിലയ്ക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും വകുപ്പുമായി സഹകരിച്ചുകൊണ്ടോ ഒരു സ്ഥാപനം തുടങ്ങുന്നത് സംബന്ധിച്ച് ആലോചിക്കാമെന്ന് മന്ത്രി അറിയിച്ചു. ഗ്രാമീണ മേഖലകളിൽ പുതുതായി സർവീസ് ആരംഭിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 'ഗ്രാമവണ്ടി' എന്നപേരിൽ പുതിയ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ സ്കൂളുകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും മാത്രമായി ബോണ്ട് സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മണ്ഡലത്തിലെ റദ്ദാക്കിയ സർവ്വീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും, ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ അനുവദിച്ചു നൽകാമെന്നു മന്ത്രി അറിയിച്ചു സി കെ ഹരീന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗം വി ആർ സലൂജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഡാർവിൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഞ്ജു സ്മിത , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ ബിജു, കെഎസ്ആർടിസി ഇ.ഡി.ഓ പ്രദീപ്കുമാർ , സൗത്ത് സോൺ ഇ.ഡി അനിൽകുമാർ, സി.റ്റിഓ, എ.റ്റി.ഓമാർ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.