കാണാതായ ഭര്‍ത്തവ് നാലു മാസങ്ങള്‍ക്കു ശേഷം വിവാഹിതയായ കാമുകിയോടൊപ്പം പിടിയില്‍............................................................................................................................... തിരുവനന്തപുരം : കാണാതായ ഭര്‍ത്താവിനെ നാലു മാസങ്ങള്‍ക്കു ശേഷം വിവാഹിതയായ കാമുകിയോടൊപ്പം പിടിയില്‍. വെള്ളറട പോലീസിൽ ഭര്‍ത്താവിനെ കാണാനില്ലെന്ന വീട്ടമ്മയുടെ പരാതിയിലുള്ള അന്വേഷണത്തില്‍ നാലു മാസങ്ങള്‍ക്കു ശേഷം പോലീസ് കണ്ടെത്തി. ചെറിയ കൊല്ല പാലക്കോണം യാദവത്തില്‍ പ്രസാദിനെയാണ് ഭാര്യയുടെ പരാതിയെ തുടര്‍ന്ന് വെള്ളറട എസ്.എച്ച്.ഒ എം. മൃദുല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം കാണാതായ വീട്ടമ്മയും ഉണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന ചെറിയ കൊല്ല ഇരട്ടത്തല സന്ധ്യാ ഭവനില്‍ ധന്യയെയും പോലീസ് അറസ്റ്റു ചെയ്ത് നാട്ടിലെത്തിച്ചു. ധന്യയെയും കാണാതില്ലന്നും ഭര്‍ത്താവിന്റെ പരാതി ഉണ്ടായിരുന്നു. വിവാഹിതനായ പ്രസാദ്(40) ന് ഭാര്യയും മക്കളുമുണ്ട്. ഒപ്പംമുണ്ടായിരുന്ന ധന്യയ്ക്ക് ഭര്‍ത്താവും മക്കളുമുണ്ട്. ഇരുവരും അവരവരുടെ കുടുംബങ്ങളെ ഉപേക്ഷിച്ച ശേക്ഷമാണ് രഹസ്യമായി മലപ്പുറത്ത് താമസമാക്കിയത്. മോബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകിയും കാമുകനും കുടുങ്ങിയത്. എസ്.ഐ രതീഷ്, എ.എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, ശശികുമാര്‍, സുനില്‍, എസ്.സി.പി.ഒ ശ്യാമളാദേവി, സി.പി.ഒമാരായ ദീപു, അജി, ഡ്ബഌു സി.പി.ഒ ഷീബാറാണി അടങ്ങുന്ന സംഘമാണ് കാമുകിയെയും കാമുനെയും പിടികൂടിയത്. ഇരുവരുടെയും വൈദ്യപരിശോധനയും കോവിഡ് ടെസ്റ്റും പൂര്‍ത്തിയാക്കിയാണ് കോടതിയില്‍ ഹാജരാക്കിയത്. ചിത്രം. പ്രസാദ്(40),ധന്യ(38).