വിജയദശമിനാളിൽ ആദ്യാക്ഷരങ്ങള്‍ കുറിച്ച് കുരുന്നുകൾ

വിജയദശമിനാളിൽ ആദ്യാക്ഷരങ്ങള്‍ കുറിച്ച് കുരുന്നുകൾ ............................................................. തിരുവനന്തപുരം ;ഇന്ന് വിജയദശമി ; അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് കുരുന്നുകള്‍ അക്ഷരലോക ത്തേക്ക് . ക്ഷേത്രങ്ങളിലും ,വീടുകളിലും രാവിലെ മുതല്‍ തന്നെ വിദ്യാരംഭ എഴുത്തിനിരുത്ത് ചടങ്ങുകള്‍ക്ക് രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ തുടങ്ങി . നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രങ്ങളില്‍ ഇത്തവണ എഴുത്തിനിരുത്ത് നടത്തുന്നത്. കൂടുതൽ പേർ വീടുകളിൽ വിദ്യാരംഭ ചടങ്ങുകള്‍ നടത്തി. തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രം, കോഴിക്കോട് തളിയിൽ ക്ഷേത്രം, പാലക്കാട് ചിറ്റൂർ തുഞ്ചൻ മഠം എന്നിവിടങ്ങളിൽ പുലർച്ചെ മുതൽ തന്നെ ചടങ്ങുകൾ ആരംഭിച്ചു. കോവിഡിനെ തുടർന്ന് തിരൂർ തുഞ്ചൻ പറമ്പിൽ ഇത്തവണ എഴുത്തിനിരുത്ത് ചടങ്ങുകളില്ല. പൂജപ്പുര സരസ്വതി മണ്ഡപം, ആറ്റുകാൽ ക്ഷേത്രം, നെയ്യാറ്റിൻകരയിൽ വിവിധ ക്ഷേത്രങ്ങളിലും , എറണാകുളം, ചോറ്റാനിക്കര ദേവിക്ഷേത്രം, പറവൂർ ദക്ഷിണമൂകാംബിക ക്ഷേത്രം എന്നവിടങ്ങളിൽ എഴുത്തിരുത്തിനുള്ള സജ്ജീകരണങ്ങൾനടന്നു . മിക്കയിടങ്ങളിലും രക്ഷകർത്താക്കളാണ് കുരുന്നുകളെ എഴുത്തിനിരുത്തിയത് . കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തില്‍ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകള്‍ക്കായി എത്തിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. ആദ്യക്ഷരം കുറിക്കുന്ന കുട്ടിക്കൊപ്പം രക്ഷിതാക്കളെ മാത്രമേ ചടങ്ങില്‍ പങ്കെടുക്കാനനുവദിക്കൂ. കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് റിപ്പോര്‍ട്ടുണ്ടെങ്കില്‍ മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിത് .കൊവിഡ് കണക്കിലെടുത്ത് ഇത്തവണ തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്ത് ചടങ്ങുകളില്ല. കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രം, കോഴിക്കോട് തളിയിൽ ക്ഷേത്രം, പാലക്കാട് ചിറ്റൂർ തുഞ്ചൻ മഠം,തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവയടക്കം വിവിധയിടങ്ങളിൽ പുലർച്ചെ മുതൽ എഴുത്തിനിരുത്ത് ചടങ്ങ് തുടങ്ങി. ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് എഴുത്തിനിരുത്ത് ചടങ്ങ് നടത്തുന്നത്. ഇത്തവണ ആപ്പ് വഴിയാണ് രജിസ്റ്റർ ചെയ്തവർക്കാണ് എഴുത്തിനിരുത്തിന് സജ്ജീകരണം ചെയ്തത്. പതിവിൽ നിന്ന് മാറി കൊവിഡ് പശ്ചാത്തലത്തിൽ മാതാപിതാക്കളാണ് കുട്ടികളെ എഴുത്തിനിരുത്തിയത് . ആചാര്യൻമാർ നിർദ്ദേശങ്ങൾ നൽകി. മൂകാംബിക ക്ഷേത്രത്തിലേത് പോലെ വർഷത്തിൽ ദുർഗാഷ്ടമി, മഹാനവമി ദിവസങ്ങളിൽ ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്താൻ കഴിയുന്ന ക്ഷേത്രമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം. ക്ഷേത്രത്തിൽ ഗ്രന്ഥം എഴുന്നള്ളിപ്പും പൂജവയ്പും കഴിഞ്ഞ ദിവസം ആഘോഷമായി നടത്തി .തിരുവനന്തപുരം പുജപ്പുര സരസ്വതി മണ്ഡപത്തിലും വിദ്യാരംഭച്ചടങ്ങുകൾ നടത്തി.