ആധാര മെഴുത്തു ഓഫീസ് ഇടിച്ചു പൊളിച്ച സംഭവം ;മോഷണമോ കയ്യേറ്റമോ

ആധാര മെഴുത്തു ഓഫീസ് ഇടിച്ചു പൊളിച്ച സംഭവം ;മോഷണമോ കയ്യേറ്റമോ ............................................................... തിരുവനന്തപുരം : ആധാര മെഴുത്തു ഓഫീസ് ഇടിച്ചു പൊളിച്ച സംഭവം ;മോഷണമോ കയ്യേറ്റമോ .നെയ്യാറ്റികര ആലുംമൂട് കാട്ടാക്കട റോഡിൽ സമീപം സജിയുടെ ആധാര എഴുത്ത് ഓഫീസാണ് കഴിഞ്ഞ ദിവസം രാത്രി തകർത്ത് ഉള്ളിൽ കയറി മോഷണം നടത്തിയത്. രാവിലെ എട്ടരയോടെ ആധാര എഴുത്ത് കവർച്ച ചെയ്യപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നെയ്യാറ്റിൻകര പോലീസിനെ വിവരം അറിയിക്കുകയും പോലീസ് മേൽനടപടി സ്വീകരിക്കുകയും ചെയ്തു. ആധാര ആഫീസിൽ ഉണ്ടായിരുന്ന പണവും ഡോക്യുമെന്റെകളും നഷ്ടപ്പെട്ടതായി ഇവർ പോലീസിന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ കടയുടെ മുൻവശവും പിൻവശവും പൊളിച്ചതിൽ ദുരൂഹതയുണ്ട്. വർഷങ്ങൾക്കു മുമ്പ് സജി വാടകക്ക് എടുത്ത ആധാരം എഴുത്ത് ഓഫീസ് നിലകൊള്ളുന്ന സ്ഥലം തൊഴുക്കൽ സ്വദേശി ഷാജിയുടേതാണ് .ഇതുമായി ബന്ധപ്പെട്ട് വഴിയുടെ തർക്കം നിലനിൽക്കുന്നുണ്ട് .നെയ്യാറ്റിൻകര കോടതിയിൽ ബന്ധപ്പെട്ട് സമീപത്തെ വസ്തു ഉടമയുമായി വർഷങ്ങളായി സിവിൽ കേസ് നിലവിലുണ്ട് .എന്തായാലും ആധാരമെഴുത്തു കാരി അജിയുടെ ഓഫീസിൽ തകർത്ത നിലയിലാണ് ഇത് സമ്മന്തിച്ചു കൂടുതൽ വിവരങ്ങൾ പുറത്തു വരും .ഒന്നിലധികൾ പേരില്ലാതെ സ്ഥാപനത്തിന്റെ ഇരുമ്പു ഡോറും ,സിമന്റിൽ തീർത്ത ഭിത്തിയും ഇടിച്ചു പൊളിക്കാനാകില്ല . രാത്രി വളരെ വൈകി യായിരിക്കും പ്രതികളായുള്ളവർ തങ്ങളുടെ പ്രവർത്തിക്കു സമയം കണ്ടെത്തിയതെന്ന് സൂചനയുണ്ട് ; പൊലീസിന്റെ കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിന്റെ കാര്യങ്ങൾ പുറത്തു വരൂ .