ലഹരി മരുന്ന് ഉപയോഗം;ഷാരൂഖാൻറെ മകൻ ആര്യനും നടി ദാമേച്ചയുമടക്കം 8പേർ അറസ്റ്റിൽ

ലഹരി മരുന്ന് ഉപയോഗം ;; ഷാരൂഖാൻറെ മകൻ ആര്യനും നടി ദാമേച്ചയുമടക്കം8 പേർ അറസ്റ്റിൽ ഡൽഹി ; ലഹരി മരുന്ന് ഉപയോഗം ;; ഷാരൂഖിന്റെ മകൻ ആര്യനും നടി ദാമേച്ചയുമടക്കം8 പേർ അറസ്റ്റിൽ ∙ ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിൽ. ആര്യനെ കൂടാതെ, നടിയും മോഡലുമായ മുൻമുൻ ദാമേച്ച, അർബാസ് മെർച്ചന്റ്, എന്നിവരെയും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം മൂവരെയും എൻസിബി ഓഫിസിൽ എത്തിച്ചു. എൻസിബി നടത്തിയ പരിശോധനയിലാണ് ആര്യനുൾപ്പെടെ 8 പേരെ കസ്റ്റഡയിലെടുത്തത്. ചോദ്യം ചെയ്യലിനു ശേഷം മൂന്നു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈ തീരത്തെ പാർട്ടിക്കിടയിലാണ് സംഘത്തെ കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ നിന്ന് കൊക്കെയ്ൻ, ഹഷീഷ്, എംഡിഎംഎ ഉൾപ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തെന്ന് എൻസിബി അറിയിച്ചു. രണ്ടാഴ്ച മുൻപ് ഉദ്ഘാടനം ചെയ്ത കോർഡില ക്രൂസ് എന്ന കപ്പലിലാണ് എൻസിബി പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ശനിയാഴ്ച യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറിയിരുന്നു . മുംബൈ തീരത്തുനിന്ന് നടുക്കടലിൽ എത്തിയപ്പോഴാണ് പാർട്ടി ആരംഭിച്ചത്. തുടർന്ന് കപ്പലിൽ ഉണ്ടായിരുന്ന എൻസിബി ഉദ്യോഗസ്ഥർ പാർട്ടിക്കിടെ പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചവരെ പിടികൂടി.