ഗാന്ധി ജയന്തി ആഘോഷങ്ങളുമായി വിവിധസംഘടനകൾ................................................................................... ഒക്ടോബർ രണ്ടിന് വിവിധസംഘടനകൾ ഗാന്ധി ജയന്തി ആഘോഷിച്ചു നാഷണലിസ്റ്റ് കോൺഗ്രസ് ,ഇന്ത്യൻനാഷണൽ കോൺഗ്രസ് ബിജെപി ,സിപിഎം തുടങ്ങി വിവിധസംഘടനകൾ പങ്കുചേർന്നു .ഗാന്ധിമിത്രമണ്ഡലത്തിന്റെ പേരിൽ നെയ്യാറ്റിൻകര നഗരസഭയുടെ മുന്നിലെ ഗാന്ധിസ്മൃതി പീഠത്തിൽ പുഷ്‌പാർച്ചന നടത്തി. BJP നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റി ത്രിവർണ്ണയാത്ര സംഘടിപ്പിച്ചു. നെയ്യാ: സ്വദേശാഭിമാനി പാർക്കിൽനിന്നാരംഭിച്ച യാത്ര BJP സംസ്ഥാന ജന: സെക്രട്ടറി ശ്രീ. ജോർജ്കുര്യൻ ഉദ്ഘാടനംചെയ്ത് സംസാരിച്ചു. ത്രിവർണ്ണയാത്രയ്ക്ക് മണ്ഡലം പ്രസിഡന്റ് ശ്രീ. R. രാജേഷ്, ചെങ്കൽ രാജശേഖരൻ നായർ, മണ്ഡലം ജന: സെക്രട്ടറി ഷിബുരാജ്കൃഷ്ണ, അരങ്കമുഗൾ സന്തോഷ്, ത്രിവർണ്ണയാത്രാ കൺവീനർ കൂട്ടപ്പന മഹേഷ് എന്നിവർ നേതൃത്വം നല്കി. നെയ്യാറ്റിൻകരയിലെ പ്രമുഖ ഗാന്ധിയൻ ശ്രീ. ഗോപിനാഥൻനായരുടെ വസതിയിൽ സമാപിച്ച സമാപന സമ്മേളനത്തിൽ അദ്ദേഹത്തെ ആദരിച്ചു.