തിരുവനന്തപുരം : ഗാന്ധി ജയന്തിയോടനുബന്ധിച്ച് കേരള കോൺഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻൻ്റും പരിസരവും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം കേരള കോൺഗ്രസ്സ് (ബി) സംസ്ഥാന സെക്രട്ടറി സി വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. ശുചിത്വമുള്ള ഇന്ത്യ ഗാന്ധിജിയുടെ സ്വപ്നങ്ങളിൽ ഒന്നായിരുന്നുവെന്ന് ഉദ്ഘാടകൻ പറഞ്ഞു. ശുചീകരണ പ്രവർത്തനത്തിൽ കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണൻ , കേരള കോൺഗ്രസ് (ബി) ജില്ലാ ജനറൽ സെക്രട്ടറി പാറശ്ശാല സന്തോഷ്, മഹിളാ കോൺഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീലക്ഷ്മി ശരൺ, സിബി ജോർജ്ജ്, നെയ്യാറ്റിൻകര മണ്ഡലം പ്രസിഡൻറ് നെയ്യാറ്റിൻകര ആർ സുരേഷ് കുമാർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.