റഫറൽ ആശുപത്രിയിലെ കോവിഡ് വാക്‌സിൻ വിതരണം ആശുപത്രിയിലെ ക്യാൻ്റീനിൽ

വർഷങ്ങളായി അടച്ചിട്ടിരുന്ന ആശുപത്രിയിലെ ക്യാൻ്റീനിൽ കോവിഡ് വാക്‌സിൻ വിതരണം അണുനശീകരണം നടത്താതെ................................................................................................................................ തിരുവനന്തപുരം ;വർഷങ്ങളായി അടച്ചിട്ടിരുന്ന നെയ്യാറ്റിൻകര ജെനറൽ ആശുപത്രിയിലെ ക്യാൻ്റീനിൽ കോവിഡ് വാക്‌സിൻ വിതരണം ഒരുക്കിയത് അണുനശീകരണം നടത്താതെ.മൂന്ന് വര്ഷം മുൻപ് ശുചിത്വം ഒട്ടുമില്ലാത്തതിനാലാണ് കാന്റീൻ വർഷങ്ങൾക്കു അടച്ചു പൂട്ടിയത്എന്ന് അന്നത്തെ ആശുപത്രി സൂപ്രണ്ട് പറഞ്ഞത് .അന്നത്തെ ആശുപത്രി ഹെൽത് ഇൻസ്‌പെക്ടർ കൈക്കൂലി ചോദിച്ചത് കൊടുക്കാത്തതുകൊണ്ടാണ് കാന്റീൻ പൂട്ടിയതെന്നു നടത്തിപ്പുകാരൻ പറയുന്നു .പുതിയ കരാറുകാരൻ വന്നെങ്കിലും അയാൾക്ക്‌ അനുവദിച്ചു നൽകിയില്ല ഇപ്പോഴത്തെ സൂപ്രണ്ട് ൻറെ ഇഷ്ടക്കാർക്കു കൊടുക്കുവാൻ നീക്കം നടന്നുവെങ്കിലും ,പഴയകരാറുകാരൻ കോടതിയെ സമീപിക്കുകയും കാന്റീൻ തുറക്കരുതെന്നുള്ള അനുകൂല വിധി വാങ്ങുകയും ചെയ്തിരുന്നു .ഇതിനിടയിൽ കാന്റീൻ ഉത്‌ഘാടനം പ്രഘ്യമാപിക്കുകയും ചെയ്തു നെയ്യാറ്റിന്കര: മുൻ ക്യാൻ്റീൻ കരാറുകാരന് അനുകൂലമായി കോടതി സ്റ്റേ വന്നത് കാരണം നെയ്യാറ്റിൻകര ജനറൽ ആശുപത്രി ക്യാന്റീൻ ഉത്‌ഘാടനം മാറ്റി വച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരുന്നു നെയ്യാറ്റിൻകര ജനറൽ ആശുപത്രി ക്ലാന്റീൻ . 2020 ജനുവരിയിൽ പരസ്യം കൊടുത്ത് പുതിയ കരാറുകാരനെ ടെൻഡർ വഴി തിരഞ്ഞെടുത്തിരുന്നു. ഏറ്റവും കൂടുതൽ തുകയ്ക്ക് ക്വട്ടേഷൻ പിടിച്ച പെരുമ്പഴുതൂർ വടകോട് പൂവൻവിള വീട്ടിൽ ജയചിത്രയെ തിരഞ്ഞെടുത്തെങ്കിലും ആശുപത്രി വികസന സമിതിയും നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ടും ചേർന്ന് കന്റീൻ തുടങ്ങുവാൻ ജയചിത്രയെ ക്യാൻറീൻ തുറക്കാൻ അനുവദിച്ചിരുന്നില്ല. ആശുപത്രി വികസനസമിതിക്കാരുടെ ബന്ധുവിന് ടെൻഡർ ലഭിക്കാഞ്ഞതിനാൽ നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് ജയചിത്രയുടെ ആരോപണം. കൂടാതെ പഴയ കരാറുകാരൻ്റെ അഡ്വാൻസ് തുകയെ സംബന്ധിച്ചും അയാളുടെ ഫർണിച്ചറുകളെ സംബന്ധിച്ചും കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. അതിന് തീരുമാനമുണ്ടായാലേ ക്യാൻറീൻ തുറക്കാൻ കഴിയൂ എന്നുള്ളതാണ് സൂപ്രണ്ടിൻ്റെ ഭക്ഷ്യം. എത്രയും വേഗം ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേർന്ന് നിയമ തടസ്സങ്ങൾ ഒഴിവാക്കി ക്യാൻറീൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാണ് രോഗികളുടേയും നാട്ടുകാരുടേയും ആവശ്യം.പരിഗണിക്കാതെയാണ് വർഷങ്ങളായി അടഞ്ഞുകിടക്കുന്ന നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ക്യാൻറീൻ തുറന്നു കോവിദഃ വാക്‌സിൻ സെന്റർ ആക്കിയത്