അപകടകെണിയായിരുന്ന ബിഎസ്എൻഎൽ പൈപ്പുകളിലെ മാൻ ഹോളുകൾ നവീകരിച്ചു. ..................................... തിരുവനന്തപുരം: ദേശീയപാതയിൽ അപകടകെണിയായിരുന്ന ബിഎസ്എൻഎൽ പൈപ്പുകളിലെ മാൻ ഹോളുകൾ നവീകരിച്ചു. ആലുംമൂട് ജംഗ്ഷനിലെ ബി എസ് എൻ എൽ കേബിൾ കടന്ന് പോകുന്ന പൈപ്പ്ലൈനുകൾക്ക് മുകളിലുള്ള മാൻഹോളുകളാണ് നവീകരിച്ചത്. മാസങ്ങളോളം ഭാരമേറിയ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാൻഹോളിനു മുകളിൽ പതിപ്പിച്ചിരുന്ന ദ്രവിച്ച ഇരുമ്പ് ആംഗിൾ അയണുകൾ വാഹനത്തിലുടക്കി അപകടം സംഭവിക്കുന്നത് നിത്യസംഭവമായിരുന്നു. വാഹനങ്ങൾ കടന്ന് പോകുമ്പോൾ ഭയങ്കര ശബ്ദം ഉണ്ടാകാറുണ്ടായിരുന്നു. നെയ്യാറ്റിൻകര ട്രാഫിക് പോലീസിന്റെ നിർദേശത്തെ തുടർന്നാണ് ബിഎസ്എൻഎൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ബന്ധു ദിവസമായ ഇന്ന് രാവിലെ പഴയ സ്ലാബുകൾ മാറ്റി പുതിയവ സ്ഥാപിച്ചു.