കാറ്റിലും മഴയിലും നിരവധി മരങ്ങൾ ഒടിഞ്ഞ് വീണ് ഗതാഗതം സ്തംഭിച്ചു............................................................................. തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ നിരവധി പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണ് പലയിടത്തും ഗതാഗത തടസ്സമുണ്ടായി. കൊടങ്ങാവിള, പെരുമ്പഴുതൂർ, പെരുങ്കടവിള എന്നീ സ്ഥലങ്ങളിൽ ഇന്നലത്തെ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണു. കൊടങ്ങാവിള - കമുകിൻകോട് റോഡിൻ്റെ വശത്ത് നിന്ന് തെങ്ങ് വീണ് വൈദ്യുതി കമ്പികൾ പൊട്ടി വൈദ്യുതി നിലച്ചു. പെരുമ്പഴുതൂർ സ്കൂളിനു സമീപം അൽക്കേഷിയ മരം കടപുഴകി വീണ് ഗതാഗത തടസ്സം സ്യഷ്ടിച്ചു. പെരുങ്കടവിളയിൽ മരക്കമ്പ് ഒടിഞ്ഞ് റോഡിലേയ്ക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. നെയ്യാറ്റിൻകര ഫയർ ആൻഡ് റസ്ക്യൂ ഫോഴ്സ് സീനിയർ ഓഫീസർ എസ് എച്ച് അൽ അമീൻ, റസ്ക്യൂ ഓഫീസർമാരായ രതീഷ്, ഷിജു, സാം, ധനേഷ് കുമാർ, പ്രശോദ്, റോബർട്ട്, ഷിജു സുധൻ, ഹോം ഗാർഡ്മാരായ വനജ കുമാർ, സ്റ്റീഫൻ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.