ഒന്നര കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

ഒന്നര കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ ............................................................................................... നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ്റെ നേതൃത്വത്തിൽ പ്രാവച്ചമ്പലം ഭാഗത്ത് നടത്തിയ പരിശോധനയിൽ 1.5 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ പട്ടം കുളങ്ങര ലൈനിൽ ഷാരോൺ വില്ലയിൽ മോഹനചന്ദ്രൻ മകൻ സാം ഡേവിഡ് രാജ് (34) ആണ് 1.5 കിലോ ഗ്രാം കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കുമായി എക്സൈസ് പിടിയിലായത് . കേസ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഓഫീസിൽ NDPS CR No 28/2021 ആയി രജിസ്റ്റർ ചെയ്തു എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ, പ്രിവൻ്റീവ് ഓഫീസർമാരായ ഗോപകുമാർ, ഷാജു സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ടോണി,അനീഷ്, സതീഷ്കുമാർ, സ്റ്റീഫൻ ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.