വാട്ടർ അതോറിറ്റി നോക്കുകുത്തിയാകുന്നു; നഗരസഭാ പ്രദേശ ത്തു കുടിവെള്ളം നിലച്ചിട്ട് ആഴ്ചകൾ ............................................................................................................................... നെയ്യാറ്റിൻകര ; വാട്ടർ അതോറിറ്റി നോക്കുകുത്തിയാകുന്നു; നഗരസഭാ പ്രദേശ ത്തു കുടിവെള്ളം നിലച്ചിട്ട് ആഴ്ചകൾ .നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്തെ കൃഷ്ണപുരംവാർഡ് ഉൾപ്പെടുന്ന വിവിധ പ്രദേശങ്ങളിൽ ഒരാഴ്ചയായി കുടിവെള്ള വിതരണം നിലച്ചിട്ട് .കുടിവെള്ളം പുനസ്ഥാപിയ്ക്കുന്നതിനും, നിരന്തര മായിവാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടു ന്നതിനെതിരെ സമഗ്ര അന്വേക്ഷണം ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ കൗൺസിലർ ഗ്രാമം പ്രവീണിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ ഉപരോധിച്ചു .ഇന്നലെ രാവിലെ ആയിരുന്നു പ്രെധിക്ഷേധം .നെയ്യാറ്റിൻകര വാട്ടർ അതോറിറ്റിയുടെ ഭരണം കുത്തഴിഞ്ഞ പസ്തകം പോലെയായി .ജീവനക്കാർ എത്തുന്നത് മിക്കപ്പോഴും രാവിലെ പതിനൊന്നിന് ശേഷമാണ് .ജീവനക്കാരില്ലെങ്കിലും ഫാനുകൾ കറങ്ങുന്നതു പതിവ് കാഴ്ച . നഗരസഭാപ്രദേശത്തു പൈപ്പ് പൊട്ടി ഓടകളിലൂടെ ശുദ്ധജലം ഒഴുകിപ്പോകുന്നത് പതിവാണ് ,വിവരം ഓഫീസിൽ അറിയിച്ചാലും പൈപ്പ് പൊട്ടിയത് പരിഹരിക്കാനോ ജീവനക്കാർ എത്താറില്ല .വാട്ടർഅതോറിറ്റിയുടെ വാഹനം സ്വകാര്യ ഉപയോഗങ്ങൾക്കു കൊണ്ടുപോകുന്നതായി നാട്ടുകാർ ആക്ഷേപമുന്നയിക്കുന്നു.ഇന്നലെ വാട്ടർ അതോറിട്ടി ഓഫീസിനു മുന്നിൽ പ്രതിക്ഷേതസമരം തുടങ്ങിയ സാമ്യം ജീവനക്കാർ പ്രശ്നം പരിഹരിക്കാൻ രംഗത്ത് വന്നെങ്കിലും അവർക്കു പോകുവാനുള്ള വാട്ടർ അതോറിട്ടി ഓഫീസിലെ വാഹനം ആരോ കൊണ്ട് പോയിരുന്നു .പിന്നീട് സ്വകാര്യ വാഹനത്തിലാണ് ജീവനക്കാർ പ്രേശ്ന ബാധിത പ്രെദേശത്തേക്കു പോയത് . ഓഫീസിന്റെ ചുമതലയുള്ള എ എക്സ് ഈ ദൈനംദിന കാര്യങ്ങളിൽ ഇടപെടാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായി ആക്ഷേപമുണ്ട് .പ്രെക്ഷോപത്തിൽ മുതിർന്ന നേതാക്കളായ എബിനീസർ, പാലക്കടവ് മോഹനൻ, വിനീഷ്, മണ്ണൂർ മനോജ്, വിനോദ് ,കുമാർ, റിൻെറു, രഘു, എന്നിവർ നേതൃത്വം നൽകി. ഫോട്ടോ നിരന്തര മായിവാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടു ന്നതിനെതിരെ സമഗ്ര അന്വേക്ഷണം ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ കൗൺസിലർ ഗ്രാമം പ്രവീണിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ നടത്തുന്ന ഉപരോധം