അളവ് തൂക്ക ഉപകരണങ്ങളുടെ മുദ്ര വയ്പ്; പിഴ പൂർണ്ണമായി ഒഴിവാക്കി................................ നെയ്യാറ്റിൻകര: മുടങ്ങിപ്പോയ അളവ് തൂക്ക ഉപകരണങ്ങളുടേയും ഓട്ടോറിക്ഷാ മീറ്ററുകളടേയും പുന:പരിശോധന പിഴ പൂർണ്ണമായി ഒഴിവാക്കി ഈ മാസം 28 വരെ പരിശോധന നടത്തുമെന്ന് നെയ്യാറ്റിൻകര ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു. ആയതിനാൽ കൊല്ലയിൽ, പാറശ്ശാല, കാരോട്, കുളത്തൂർ, പൂവാർ, പെരുങ്കടവിള, വെള്ളറട, കുന്നത്തുകാൽ, ചെങ്കൽ എന്നീ പഞ്ചായത്തുകളിലേയും നെയ്യാറ്റിൻകര നഗരസഭയിലേയും വ്യാപാരികൾ 8281698017 എന്ന മെബൈൽ നമ്പരിലും പള്ളിച്ചൽ, ബാലരാമപുരം, വിഴിഞ്ഞം, കോട്ടുകാൽ, കരുംകുളം, തിരുപുറം, അതിയന്നൂർ, കാഞ്ഞിരംകുളം എന്നീ പഞ്ചായത്തുകളിലെ വ്യാപാരികളും ഓട്ടോറിക്ഷാ ഉടമസ്ഥരും 82816980 18 എന്ന മൊബൈൽ നമ്പരിലും നെയ്യാറ്റിൻകര ലീഗൽ ഇൻസ്പെക്ടറുമായി ബന്ധപ്പെട്ട് മുൻകൂർ അനുമതി വാങ്ങി ഈ മാസം 28ന് മുമ്പായി മുദ്ര പതിപ്പിക്കേണ്ടതാണെന്ന് ഇൻസ്പെക്ടർ അറിയിക്കുന്നു.