കളഞ്ഞുകിട്ടിയ മൊബൈൽ ഫോണുംപേഴ്സും ഉടമയ്ക്ക് തിരിച്ചുനൽകി ; മാതൃകയായി

കളഞ്ഞുകിട്ടിയ മൊബൈൽ ഫോണുംപേഴ്സും ഉടമയ്ക്ക് തിരിച്ചുനൽകി ........................... മാതൃക കാട്ടിയതിന് ആദരവ്....................................................................................................... തിരുവനന്തപുരം ; കളഞ്ഞുകിട്ടിയ മൊബൈൽ ഫോണും ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായി . ശ്രീകാര്യം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുന്ന ശ്രീകാര്യം ബസ് സ്റ്റോപ്പിൽ വച്ച് കളഞ്ഞുകിട്ടിയ 41500 രൂപ, 20000 രൂപ വിലവരുന്നMobile phone, എന്നിവ അടങ്ങുന്ന പേഴ്സ് കിട്ടിയ ഉടൻ തന്നെ ശ്രീകാര്യം എസ്.ഐ.വിനോദ് കുമാറിനെ വിളിച്ച് അറിയിക്കുകയും ഉടൻ തന്നെ എസ്.ഐ. സ്ഥലത്തത്തിഏറ്റുവാങ്ങി മണിക്കൂറുകൾക്കകം ഉടമസ്ഥയെ ഏൽപിച്ചു.തിരുവനന്തപുരം വെള്ളയമ്പലം ഹൊറൈസൻ പാർക്കിൽ താമസക്കാരിയും ഗവ: ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ സ്ക്കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപികയായ ഗിരിജ ടീച്ചർ ഫളാറ്റു വാടകക്കും മറ്റാവശ്യങ്ങൾക്കായി കരുതിയിരുന്ന പണമായിരുന്നു നഷ്ടപ്പെട്ടത്. ശ്രീകാര്യം സി.ഇ.റ്റി.യ്ക്കു സമീപം പുലിയൂർക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ദിനത്തിൽ നടന്ന അഖണ്ഡനാമജപത്തിൽ പങ്കെടുത്ത ശേഷം മടങ്ങി വരുമ്പോഴാണ് ഇവരുടെ പേഴ്സ് നഷ്ടമായത്. സത്യസന്ധനായ പ്രൗഡിക്കോണം സ്വദേശി, അശോക മന്ദിരത്തിൽ അശോക് കുമാറിൻ്റെ കൈയ്യിലാണ് ഭാഗ്യവശാൽ പേഴ്സ് കിട്ടിയത്. ഇങ്ങനെ നന്മയുള്ള മനസുള്ളവർ നാടിൻ്റെ അഭിമാനമാണ്. 09.09.20 21 ന് ശ്രീകാര്യം പോലീസ് സ്റ്റേഷനിൽ വച്ച് സി.ഐ.അഭിലാഷ്, എസ്.ഐ.വിനോദ് കുമാർ.ജെ.എന്നിവരുടെ നേതൃത്വത്തിലും മറ്റു പോലീസ് ഉദ്യോഗസ്ഥരുടെയും സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊതുജനങ്ങളുടെ സാന്നിദ്ധ്യത്തിൽ സത്യസന്ധതയ്ക്കുള്ള സ്നേഹാദരവായി അശോക് കുമാറിന് മൊമെൻ്റോയും പൊന്നാടയും അണിയിച്ച് സിഐ ആദരിച്ചു.